Source: AP

ഹോ​ങ്കോങ്ങിൽ പ്രക്ഷോഭകന്​ ഒമ്പതുവർഷം തടവ്​; വിവാദ ദേശീയ സുരക്ഷ നിയമപ്രകാരം ശിക്ഷിക്കുന്നത്​ ആദ്യം

ഹോ​ങ്കോങ്​ സിറ്റി: ​േഹാ​ങ്കോങ്ങിൽ ജനാധിപത്യ പ്രക്ഷോഭകന്​ ഒമ്പതുവർഷം തടവുശിക്ഷ വിധിച്ചു. ദേശീയ സുരക്ഷ നിയമം ചുമത്തി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്​. ടോങ്​ യിങ്​ കിറ്റ്​ എന്ന 24 കാരനെയാണ്​ ജൂലൈ ഒന്നിനു നടന്ന ജനാധിപത്യ പ്രക്ഷോഭ റാലിക്കിടെ ഒരു കൂട്ടം പൊലീസുകാരെ മോ​ട്ടോർ സൈക്കിൾ കയറ്റി

കൊല്ലാൻ ശ്രമിച്ചു എന്നതി​െൻറ പേരിൽ ഭീകരക്കുറ്റം ചുമത്തി ശിക്ഷിച്ചത്​. 'ഹോ​ങ്കോങ്ങിനെ സ്വതന്ത്രമാക്കൂ, ഇത്​ നമുക്കായുള്ള വിപ്ലവം' എന്ന നിരോധിക്കപ്പെട്ട ബാനറും കിറ്റ്​ കൈകളിലേന്തിയിരുന്നു. ഈ മുദ്രാവാക്യം ജയിൽശിക്ഷക്ക്​ കാരണമാകും.

ഹോ​ങ്കോങ്ങിൽ പിടിമുറുക്കുന്നതി​െൻറ ഭാഗമായി ചൈനീസ്​ സർക്കാരാണ്​​ ദേശീയ സുരക്ഷ നിയമം കൊണ്ടുവന്നത്​. നിയമപ്രകാരം ജനാധിപത്യത്തിനായി പ്രതിഷേധിക്കുന്നവരെ വിചാരണ കൂടാതെ തടവിലിടാൻ ഹോ​ങ്കോങ്​ ഭരണകൂടത്തിന്​ അനുമതിയുണ്ട്​.

Tags:    
News Summary - Hong Kong protester given 9-year term in 1st security case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.