കന്നുകാലി ഫാമിൽ വൻ സ്ഫോടനം; 18,000 കാലികൾ ചത്തു

കന്നുകാലി ഫാമിലുണ്ടായ വൻ സ്ഫോടനത്തിൽ 18,000 കാലികൾക്ക് കൂട്ടമരണം. ഒരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തെക്കൻ യു.എസിലെ ടെക്സസിലാണ് സംഭവം. മേഖലയിലുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് ടെക്സസ് കാർഷിക കമീഷണർ സിഡ് മില്ലർ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയിലാണ് ഡിമ്മിറ്റ് പട്ടണത്തിലുള്ള സൗത്ഫോർക് കന്നുകാലി ഫാമിനെ ഞെട്ടിച്ച് വൻ സ്ഫോടനമുണ്ടാകുന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് അകത്ത് കുടുങ്ങിയ ജീവനക്കാരനെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അകത്തുകുടുങ്ങിയ കാലികൾ വെന്തുമരിക്കുകയായിരുന്നു. 

Tags:    
News Summary - 'Horrific' explosion and fire kill 18,000 cattle in Texas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.