ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപബ്ലിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി

വാഷിങ്ടൺ ഡി.സി: യു.എസ് സെനറ്റിന്‍റെ ഇംപീച്ച്‌മെന്‍റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍മാരെ ഭീരുക്കളെന്ന് വിശേഷിപ്പിച്ച് ഹൗസ് കീപ്പര്‍ നാന്‍സി പെലോസി. ട്രംപ് അധികാരം ഒഴിയുന്നതിനു മുമ്പ് യു.എസ് സെനറ്റില്‍ ട്രംപിന്‍റെ ഇംപീച്ച്‌മെന്‍റ് നടപടികളെ മനപൂര്‍വം താമസിപ്പിച്ച മിച്ച് മെക്കോണലിനെയും പെലോസി നിശിതമായി വിമര്‍ശിച്ചു. യു.എസ് ഹൗസ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്‍റ് പ്രമേയം ജനുവരി 13നു തന്നെ 44 നെതിരെ 56 വോട്ടുകള്‍ക്ക് പാസ്സാക്കിയിരുന്നു.

ജനുവരി 20ന് മുമ്പ് പ്രമേയം സെനറ്റില്‍ വന്നിരുന്നുവെങ്കില്‍ മുന്‍ പ്രസിഡന്‍റ് എന്ന വാദഗതി ഒഴിവാക്കാമായിരുന്നുവെന്നും പെലോസി കൂട്ടിച്ചേര്‍ത്തു. ഇന്ന് നടന്ന വോട്ടെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ഏഴ് പേരെ അടര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞതായും പെലോസി പറഞ്ഞു. യു.എസ് ഹൗസില്‍ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും വാദിച്ച മിച്ച് മെക്കോണല്‍ യു.എസ് സെനറ്റിലും ഇതാവര്‍ത്തിച്ചെങ്കിലും ജനുവരി ആറിന് നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ ട്രംപിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയുവാന്‍ കഴിയുകയില്ലെന്നും ക്രിമിനല്‍ നടപടികളെ ട്രംപിന് അഭിമുഖീകരിക്കേണ്ടിവരുമെന്നും മിച്ച് മെക്കോണല്‍ അഭിപ്രായപ്പെട്ടു.

ട്രംപിനെ യു.എസ് സെനറ്റ് കുറ്റവിമുക്തനാക്കിയതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യത നിലനിര്‍ത്തുവാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായി കാണുന്നത്. സെനറ്റിന്‍റെ കുറ്റവിചാരണ പരാജയപ്പെട്ടുവെങ്കിലും നീതി പീഠത്തിനു മുമ്പില്‍ ട്രംപിന്‍റെ ഭാവി എന്താകുമെന്ന് പ്രവചിക്കുവാനാകില്ല. 

Tags:    
News Summary - House Speaker Nancy Pelosi scoffs at 'cowardly' GOP senators who voted to acquit Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.