വാഷിങ്ടൺ: ടെറ്റാനിക്ക് പര്യവേഷണത്തിനിടെ അപകടത്തിൽപ്പെട്ട ടൈറ്റൻ പേടകത്തിന്റെ അവശിഷ്ടങ്ങളിൽ മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും ഉണ്ടെന്ന് യു.എസ് കോസ്റ്റ്ഗാർഡ്.
സമുദ്രോപരിതലത്തിൽ നിന്നും 3,658 മീറ്റർ ആഴത്തിലാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വടക്കൻ അറ്റ്ലാന്റിക് സമുദ്രഭാഗത്ത് നിന്നാണ് ഇത് കണ്ടെത്തിയത്. തകർന്ന ഭാഗത്തിന്റെ അവശിഷ്ടങ്ങൾ സംബന്ധിച്ച് വിശദ പരിശോധനയുണ്ടാകുമെന്നും അതിലൂടെ ദുരന്തത്തിന്റെ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് കോസ്റ്റ്ഗാർഡ് വ്യക്തമാക്കി.
ദുരന്തത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ ഇനിയും സമയമെടുക്കും. കാരണം കണ്ടെത്തുന്നതിലൂടെ ദുരന്തം ഇനിയും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലെടുക്കാൻ കഴിയുമെന്ന് യു.എസ് കോസ്റ്റ് ഗാർഡ് ചീഫ് ക്യാപ്റ്റൻ ജാസൺ ന്യൂബർ പറഞ്ഞു.
പേടകത്തിൽ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ യു.എസിലെത്തിക്കും. ആരോഗ്യപ്രവർത്തകർ ഇത് പരിശോധിക്കും. ദുരന്തം സംബന്ധിച്ച അന്വേഷണം നടത്തുന്ന മറൈൻ ബോർഡും പരിശോധന നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.