യു.എസിൽ ഗുഡ്‍വിൽ സംഭാവനകള്‍ നിക്ഷേപിക്കാനുള്ള പെട്ടിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

അരിസോണ: യു.എസി.ലെ ഗുഡ്‌വിൽ സംഭാവനകള്‍ നിക്ഷേപിക്കാനുള്ള പെട്ടിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. തലയോട്ടി നിക്ഷേപിച്ച് കടന്നുകളഞ്ഞ വ്യക്തിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ആളുകള്‍ അവര്‍ക്ക് ആവശ്യമില്ലാത്ത സാധനങ്ങള്‍ നല്‍കുന്നതിനായി സ്ഥാപിച്ചിരുന്ന പെട്ടിയിലാണ് തലയോട്ടി കണ്ടെത്തിയത്.

തലയോട്ടി കണ്ടെത്തിയ ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തലയോട്ടി മെഡിക്കല്‍ പരിശോധനകള്‍ക്കായി കണ്ടുപോകുകയായിരുന്നു. നിറയെ കറുത്ത അടയാളങ്ങളുള്ള തലയോട്ടിയുടെ ചിത്രം ഗുഡ് ഇയര്‍ പൊലീസ് സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടിട്ടുണ്ട്.

തലയോട്ടിയുടെ ഇടതുവശത്തായി കൃത്രിമ കണ്ണും പതിച്ചിരുന്നു. വളരെയധികം പഴക്കമുള്ള അസ്ഥികൂടമാണിതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായതിനാൽ ഫോറന്‍സിക് പരിശോധനയ്ക്കുള്ള സാധ്യതയില്ലെന്ന് പൊലീസ് അറിയിച്ചു.

കമ്പനി മാര്‍ഗനിര്‍ദേശം അനുസരിച്ച് തലയോട്ടി കണ്ടെത്തിയപ്പോള്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചുവെന്ന് സ്റ്റോറിന്റെ നടത്തിപ്പുകാരായ ഗുഡ്‍വില്‍ ഓഫ് സെന്‍ട്രല്‍ ആന്റ് നോര്‍ത്തണ്‍ അരിസോണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച ജീവനക്കാര്‍ പെട്ടി തുറന്നപ്പോള്‍ ഇത് ശ്രദ്ധയില്‍ പെടുകയായിരുന്നുവെന്നും പൊലീസ് വക്താവ് ലിസ ബെറി പറഞ്ഞു. തലയോട്ടി നിക്ഷേപിച്ച വ്യക്തിയെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് പൊലീസ് അന്വേഷണം തുടരുകയാണ്

Tags:    
News Summary - Human skull found in Goodwill donation box in USA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.