കറാച്ചി: മിന്നലും പേമാരിയും കനത്ത നാശം വിതച്ച പാകിസ്താനിലും അഫ്ഗാനിസ്താനിലും നിരവധി പേർ മരിച്ചു. പാകിസ്താനിൽ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ആൾനാശം. കനത്ത മഴയെ തുടർന്നുള്ള പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പേർ മരിച്ചിട്ടുണ്ട്.
വീടുകൾ തകർന്നും മരങ്ങൾ കടപുഴകിയും ജനജീവിതം താളംതെറ്റി. വടക്കുകിഴക്കൻ, കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലും കാര്യമായ നാശനഷ്ടങ്ങളുണ്ട്. ഇവിടെ മാത്രം 21 പേർ മരിച്ചതായി ദുരന്ത നിവാരണ സമിതി അറിയിച്ചു. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, ബലൂചിസ്താൻ മേഖലകളിലും കാര്യമായ ആൾനാശമുണ്ട്. പെഷാവറിൽ കനത്ത മഴയിൽ തെരുവുകൾ വെള്ളത്തിനടിയിലായി.
അതേസമയം, അഫ്ഗാനിസ്താനിൽ ദിവസങ്ങൾക്കിടെ 50 പേരുടെ മരണം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.