ബുഡാപെസ്റ്റ്: റഷ്യൻ ബാങ്കിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിെന്റ പേരിൽ അമേരിക്കയുമായുള്ള ബന്ധം മോശമാകാതിരിക്കാനുള്ള ശ്രമത്തിൽ ഹംഗറി. ബുഡാപെസ്റ്റ് ആസ്ഥാനമായ റഷ്യൻ നിയന്ത്രണത്തിലുള്ള ഇന്റർനാഷനൽ ഇൻവെസ്റ്റ് ബാങ്കിനെതിരെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്.
അമേരിക്ക ഹംഗറിയുടെ സുഹൃത്താണെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി വിക്ടർ ഓർബൻ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമം നടത്തിയത്. റഷ്യൻ ചാരപ്രവർത്തനത്തിനുള്ള ഒളിത്താവളമെന്ന് ആരോപിച്ചാണ് ബാങ്കിനെതിരെ അമേരിക്ക നടപടി സ്വീകരിച്ചത്. ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ബാങ്കിലെ അംഗത്വം ഹംഗറി പിൻവലിക്കുകയും ചെയ്തു.
മധ്യ യൂറോപ്യൻ സമ്പദ് വ്യവസ്ഥകളെ വളർത്തുന്നതിൽ ബാങ്കിന് നിർണായക പങ്കുവഹിക്കാൻ കഴിയുമായിരുന്നുവെന്ന് ഓർബൻ പറഞ്ഞു. യുക്രെയ്ൻ സംഘർഷമാണ് ബാങ്കിെന്റ കാര്യശേഷിയെ ബാധിച്ചത്. ബാങ്കിനും മുതിർന്ന മൂന്ന് ഉദ്യോഗസ്ഥർക്കുമെതിരായ യു.എസ് ഉപരോധം സ്ഥാപനത്തെ തകർക്കുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.