ലണ്ടൻ: ബ്രിട്ടനിൽ വംശീയ വിദ്വേഷം വളർന്നുവരുന്നതായി താൻ അനുഭവിച്ചിട്ടുണ്ടെന്നും എന്നാൽ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിൽ രാജ്യം അവിശ്വസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വ്യാഴാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.
വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കൊട്ടാരത്തിന്റെ കാര്യങ്ങളിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് സുനക് പറഞ്ഞു. നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. "രാജകൊട്ടാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. എന്താണ് സംഭവിച്ചതെന്ന് അവർ സമ്മതിക്കുകയും അതിന് ക്ഷമാപണം നടത്തുകയും ചെയ്തു" -അദ്ദേഹം പറഞ്ഞു. തന്റെ ജീവിതകാലത്തും താൻ വംശീയത അനുഭവിച്ചിട്ടുണ്ടെന്നും സുനക് വെളിപ്പെടുത്തി.
"ഞാൻ മുമ്പ് സംസാരിച്ചതുപോലെ, എന്റെ ജീവിതത്തിൽ ഞാൻ വംശീയത അനുഭവിച്ചിട്ടുണ്ട്. പക്ഷേ, പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ കുട്ടിയായിരിക്കുമ്പോഴും ചെറുപ്പത്തിലായിരിക്കുമ്പോഴും അനുഭവിച്ച ചില കാര്യങ്ങൾ ഇന്ന് സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം നമ്മുടെ രാജ്യം വംശീയതയെ നേരിടുന്നതിൽ അവിശ്വസനീയമായ പുരോഗതി കൈവരിച്ചു.
എന്നാൽ ജോലി ഒരിക്കലും പൂർത്തിയായിട്ടില്ല. അതുകൊണ്ടാണ് എപ്പോൾ കണ്ടാലും നമ്മൾ അതിനെ നേരിടേണ്ടത്. കൂടാതെ, ഞങ്ങൾ തുടർച്ചയായി പാഠങ്ങൾ പഠിക്കുകയും മികച്ച ഭാവിയിലേക്ക് നീങ്ങുകയും ചെയ്യുകയാണ്" -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.