ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള നീക്കവുമായി ഇസ്രായേൽ

തെൽ അവീവ്: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ഇസ്രായേൽ. സിറിയയിലെ ബശ്ശാറുൽ അസദ് ഭരണകൂടം വീണതിന് പിന്നാലെ ഇസ്രായേൽ പ്രതിരോധസേന ഇതിനുള്ള സാധ്യതകൾ പരിശോധിക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രായേൽ എയർ ഫോഴ്സ് ഇറാൻ ആണവകേന്ദ്രങ്ങൾക്ക് മേലുള്ള നിരീക്ഷണം തുടരുകയാണെന്നും അവസരം ലഭിച്ചാൽ ആക്രമിക്കുമെന്നുമാണ് പ്രതിരോധസേന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത്. അസദിന്റെ വീഴ്ചയോടെ മേഖലയിൽ ഇറാൻ ഒറ്റപ്പെട്ടുവെന്നാണ് ഇസ്രായേൽ വിലയിരുത്തൽ. ലബനാനിൽ ഹിസ്ബുല്ലയുടെ കരുത്ത് ചോർന്നതും ഇറാനുള്ള തിരിച്ചടിയാണെന്നാണ് പ്രതിരോധസേനയുടെ വിലയിരുത്തൽ.

സിറിയക്ക് മേലുള്ള ആകാശത്തിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്ക് ലഭിച്ചുവെന്നും ഇസ്രായേൽ അവകാശ​പ്പെട്ടു. ഇത് ഇറാനിലേക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്നാണ് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ അറിയിക്കുന്നത്. അസദിന്റെ കാലത്തുണ്ടായ വ്യോമപ്രതിരോധ സംവിധാനത്തിന്റെ 86 ശതമാനവും നശിപ്പിച്ചുവെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.

സിറി​യ​യി​ൽ നീ​ണ്ട 50​ വ​ർ​ഷ​ത്തി​നി​ടെ സാ​ധ്യ​മാ​കാ​ത്ത​താ​ണ് ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഇ​സ്രാ​യേ​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 480 വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ലാ​യി സിറിയയുടെ ക​ര, നാ​വി​ക, വ്യോ​മ​സേ​ന​ക​ളും ആ​യു​ധ​ശേ​ഷി​യും സ​മ്പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടുവെന്നാണ് റിപ്പോർട്ട്. ​അ​ധി​നി​വി​ഷ്ട ഗോ​ലാ​ൻ കു​ന്നു​ക​ൾ​ക്ക​പ്പു​റ​ത്തെ ബ​ഫ​ർ സോ​ണും ക​ട​ന്ന് സി​റി​യ​ക്കു​ള്ളി​ൽ ഇ​സ്രാ​യേ​ൽ ക​ര​സേ​നാ സാ​ന്നി​ധ്യ​മെ​ത്തി. ആ​യു​ധ​മു​ക്ത സി​റി​യ​യെ​ന്ന ല​ക്ഷ്യം അ​ങ്ങ​നെ ഒ​ട്ടും എ​തി​ർ​പ്പി​ല്ലാ​തെ എ​ളു​പ്പ​ത്തി​ൽ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടുവെന്നാണ് വാർത്തകൾ.

Tags:    
News Summary - IDF sees chance for strikes on Iran nuke sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.