രാജ്യം വിടുകയാണെങ്കിൽ മോചിപ്പിക്കാമെന്ന് വാഗ്ദാനം ലഭിച്ചു – ഇംറാൻ ഖാൻ

ലാ​ഹോ​ർ: രാ​ജ്യം വി​ട്ടു​പോ​കു​ക​യാ​ണെ​ങ്കി​ൽ ജ​യി​ൽ മോ​ചി​ത​നാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ല​ഭി​ച്ചി​രു​ന്ന​താ​യി പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. പ​ക്ഷേ, ഈ ​വാ​ഗ്ദാ​നം താ​ൻ നി​ര​സി​ച്ചി​രു​ന്ന​താ​യും എ​ക്സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. അ​ട്ടോ​ക് ജ​യി​ലി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് നാ​ടു​വി​ട്ട് വി​ദേ​ശ​ത്ത് ക​ഴി​യാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്.

പ​ക്ഷേ, താ​ൻ പാ​കി​സ്താ​നി​ൽ​ത​ന്നെ ക​ഴി​യും. ഇ​വി​ടെ​ത്ത​ന്നെ മ​രി​ക്കും. ത​​ന്റെ നി​ല​പാ​ട് വ​ള​രെ വ്യ​ക്ത​മാ​ണ്. പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ്യം മോ​ചി​പ്പി​ക്ക​ണം. അ​തി​നു​ശേ​ഷം മാ​ത്ര​മേ ത​ന്റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ​വെ​ന്നും ഖാ​ൻ പ​റ​ഞ്ഞു. ഇ​സ്‍ലാ​മാ​ബാ​ദി​ലെ ബ​നി ഗാ​ല​യി​ലു​ള്ള വ​സ​തി​യി​ലേ​ക്ക് മാ​റ്റാ​മെ​ന്ന വാ​ഗ്ദാ​നം ല​ഭി​ച്ചി​രു​ന്ന​താ​യി ഖാ​ൻ നേ​ര​ത്തേ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Imran Khan was promised release if he left the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.