വാഷിങ്ടൺ: മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ അടക്കം 19 പ്രമുഖർക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ കടുത്ത വിമർശകനും നിക്ഷേപകനുമായ ജോർജ് സോറോസ്, ഫുട്ബാൾ സൂപ്പർ താരം ലയണൽ മെസ്സി, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, നടൻ ഡെൻസൽ വാഷിങ്ടൺ എന്നിവരാണ് പുരസ്കാരം നേടിയ മറ്റു പ്രമുഖർ. ജോർജ് സോറോസിന് വേണ്ടി മകൻ അലക്സ് സോറോസാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിക്കാൻ മെസ്സി എത്തിയില്ല. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉൾപ്പെടെയുള്ള കാബിനറ്റ് അംഗങ്ങൾ, സെലിബ്രിറ്റികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, ജോർജ് സോറോസിന് പുരസ്കാരം നൽകാനുള്ള ബൈഡന്റെ തീരുമാനത്തെ ശതകോടീശ്വരനും ഡോണൾഡ് ട്രംപിന്റെ കടുത്ത അനുയായിയുമായ ഇലോൺ മസ്ക് പരസ്യമായി വിമർശിച്ചു. സോറോസിന് അവാർഡ് നൽകുന്നതിനെ പരിഹാസ്യമെന്നാണ് മസ്ക് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.