ഗസ്സ മുനമ്പിലെ ദേർ അൽ ബലാഹിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ദുഖാർത്തരായ ബന്ധുക്കൾ

ഗസ്സ വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയെന്ന് റിപ്പോർട്ട്

ഗ​സ്സ സി​റ്റി: വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്ക​വേ ഗ​സ്സ​യി​ൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ സേ​ന. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ​മേ​ഖ​ല​യി​ൽ നൂ​റി​ലേ​റെ ത​വ​ണ​യാ​ണ് ബോം​ബി​ട്ട​ത്.

നി​ര​വ​ധി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഇ​രു​നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​ത്രം 88 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 208 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് ഹി​ജാ​സി​യും ഉ​ൾ​പ്പെ​ടും. അ​തി​നി​ടെ, അ​തി​ശൈ​ത്യം കാ​ര​ണം മ​റ്റൊ​രു ന​വ​ജാ​ത ശി​ശു കൂ​ടി ഗ​സ്സ​യി​ൽ മ​രി​ച്ചു. ഇ​സ്രാ​യേ​ൽ വം​ശ​ഹ​ത്യ​ക്കി​ടെ ത​ണു​പ്പി​ൽ മ​ര​വി​ച്ച് മ​രി​ക്കു​ന്ന എ​ട്ടാ​മ​ത്തെ കു​ഞ്ഞാ​ണി​ത്.

അ​തേ​സ​മ​യം, ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി​യെ​ന്ന് ടൈം​സ് ഓ​ഫ് ഇ​സ്രാ​യേ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഇ​സ്രാ​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ മൊ​സാ​ദി​ന്റെ ത​ല​വ​ൻ ഡേ​വി​ഡ് ബ​ർ​ണി​യ തി​ങ്ക​ളാ​ഴ്ച ഖ​ത്ത​റി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് വി​വ​രം.

ഇ​സ്രാ​യേ​ലും ഹ​മാ​സും ത​മ്മി​ലു​ള്ള ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ച്ചു​വെ​ന്ന് ഫ​ല​സ്തീ​ന്റെ ര​ഹ​സ്യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ അ​റ​ബി അ​ൽ ജ​ദീ​ദ് വാ​ർ​ത്ത പോ​ർ​ട്ട​ൽ അ​റി​യി​ച്ചു. അ​ന്തി​മ തീ​രു​മാ​ന​ത്തി​നാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നെ​ത​ന്യാ​ഹു ജ​​റൂ​സ​ല​മി​ലെ ഓ​ഫി​സി​ൽ പ്ര​മു​ഖ മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. അ​തേ​സ​മ​യം, ച​ർ​ച്ച​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ മാ​ധ്യ​മ​മാ​യ കാ​ൻ അ​റി​യി​ച്ചു. ഖ​ത്ത​റി​ന്റെ​യും ഈ​ജി​പ്തി​ന്റെ​യും മ​ധ്യ​സ്ഥ​ത​യി​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​സ്രാ​യേ​ലി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ന്നു. തെ​ൽ അ​വീ​വി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്തി​ന് പു​റ​ത്താ​ണ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്ന​ത്. പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി പോ​ലീ​സ് ഏ​റ്റു​മു​ട്ടി. അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ലും ഇ​സ്രാ​യേ​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​ട്ടി​ക​ളും മു​ൻ ത​ട​വു​കാ​രും ഉ​ൾ​പ്പെ​ടെ കു​റ​ഞ്ഞ​ത് 20 ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ സൈ​ന്യം ത​ട​വി​ലാ​ക്കി.

Tags:    
News Summary - Reports of progress in Gaza ceasefire talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.