ഓട്ടവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയുന്നത് കനേഡിയൻ രാഷ്ട്രീയത്തിൽ വഴിത്തിരിവായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ട്രൂഡോ ഒഴിയുന്ന സാഹചര്യത്തിൽ വലിയ നേതൃപ്രതിസന്ധിയാണ് പാർട്ടിയെ കാത്തിരിക്കുന്നത്.ബുധനാഴ്ച ചേരുന്ന ലിബറൽ പാർട്ടി ഉന്നതതല യോഗത്തിൽ ജനപ്രതിനിധികൾ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
അതേസമയം, പാർട്ടി നേതൃസ്ഥാനം ഒഴിയുന്നതിനു പിന്നാലെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പാർട്ടിനേതൃസ്ഥാനം ഒഴിയുകയാണെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതോടെ ട്രൂഡോ പ്രധാനമന്ത്രിസ്ഥാനവും രാജിവെക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
ഡിസംബർ 16ന് ധനകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചതോടെ ട്രൂഡോ വലിയ സമ്മർദത്തിലായിരുന്നു. തന്റെ രാജിക്കത്തിൽ ട്രൂഡോക്കെതിരെ ഫ്രീലാൻഡ് വലിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയും ട്രൂഡോക്ക് നഷ്ടമായിരുന്നു. 2024 സെപ്റ്റംബറിൽ ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി ട്രൂഡോ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. കാനഡയിൽ ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. എന്നാൽ ജനസമ്മതി ഇടിഞ്ഞ ട്രൂഡോക്ക് അധികാരം നിലനിർത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. 2013 ലാണ് ട്രൂഡോ ലിബറൽ പാർട്ടിയുടെ അമരത്തെത്തിയത്.ട്രംപ് ഭരണത്തിൽ യു.എസുമായുള്ള കാനഡയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് ലിബറൽ പാർട്ടി ലക്ഷ്യമിടുന്നുണ്ട്. താൻ അധികാരത്തിലേറിയാൽ നികുതി തീരുവ കുത്തനെ ഉയർത്തുമെന്ന് ട്രൂഡോക്ക് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ, ട്രൂഡോ പ്രധാനമന്ത്രി സ്ഥാനമൊഴിയുകയാണെങ്കിൽ ധനകാര്യ മന്ത്രി ഡൊമിനിക് ലെബ്ലാൻസ് ഇടക്കാല പ്രധാനമന്ത്രിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ട്രൂഡോയുടെ പിൻമാറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.