ഇസ്ലാമാബാദ്: ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ (സൈഫർ കേസ്) പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിചാരണ റാവൽപിണ്ടി അദിയാല ജയിലിൽ ശനിയാഴ്ച (ഇന്ന്) നടത്താൻ പ്രത്യേക കോടതി തീരുമാനം. ഇതുസംബന്ധിച്ച് സർക്കാർ അനുമതി നൽകി. വിചാരണവേളയിൽ മാധ്യമങ്ങളെ അനുവദിച്ചിട്ടുണ്ട്. ബന്ധുക്കൾക്കും നടപടികൾ കാണാം. നീതിന്യായ പ്രക്രിയ നടപ്പാക്കുക മാത്രമല്ല, അതിന് ദൃക്സാക്ഷിയാകാനും അവസരമൊരുക്കുകയാണെന്ന് ജഡ്ജി വ്യക്തമാക്കി.
ആരോപിക്കപ്പെട്ട കുറ്റം നേരത്തേ ഇംറാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും നിഷേധിച്ചിട്ടുണ്ട്. ഒക്ടോബർ 23ന് കുറ്റം ചുമത്തിയതിനു പിന്നാലെ ഇരുവരും അദിയാല ജയിലിലാണ്. വിചാരണ നാലാഴ്ചക്കകം പൂർത്തിയാക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ട്. ഷാ മഹ്മൂദ് ഖുറൈശിയുടെ വിചാരണയും ജയിലിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.