ചൂണ്ടയിടൽ ഒരു സമയംകൊല്ലി പരിപാടിയാണ്. ചൂണ്ടയിൽ മീൻ കുരുങ്ങിക്കിട്ടിയാലുള്ള ആനന്ദം ചെറുതല്ല. എന്നാൽ, ഏറെ നേരം ചൂണ്ടയിട്ട് കിട്ടിയ മീനിന് മറ്റൊരവകാശി വന്നാലോ..കപ്പിനും ചുണ്ടിനുമിടയിൽ...അല്ല, ചൂണ്ടക്കും ബോട്ടിനുമിടയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥ.
പടിഞ്ഞാറൻ ആസ്ട്രേലിയയിലാണ് സംഭവം. ജിയോഫ് ട്രട്വിൻ, നാറ്റ് ബാൺസ് എന്നീ സുഹൃത്തുക്കൾ ഒഴിവു വേള ആനന്ദകരമാക്കാൻ ചൂണ്ടയിടവെ ഇവരുടെ ചൂണ്ടയിൽ സ്രാവ് കുരുങ്ങുകയായിരുന്നു. സന്തോഷത്തോടെ അതിനെ ബോട്ടിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കെ ഏകദേശം രണ്ടര മീറ്റർ നീളമുള്ള ഒരു മുതല വന്ന് സ്രാവിനെ കടിച്ചെടുത്തു. ഇരുവരും സ്രാവിനെ ബോട്ടിലേക്കും മുതല തിരിച്ചും വലിക്കാൻ തുടങ്ങി. ഒടുവിൽ സ്രാവിനേയും വായിലൊതുക്കി മുതല വെള്ളത്തിനടിയിലേക്ക് പോയി.
താൻ 30 വർഷമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ചെയ്യുന്നുണ്ടെങ്കിലും മുതലയുമായി ഇത്തരത്തിൽ നേരിട്ട് ഇടപെടാൻ സാധിച്ചത് ഇതാദ്യമാണെന്ന് ജിയോഫ് ട്രട്വിൻ പറഞ്ഞു.
ചൂണ്ടയിൽ കുരുങ്ങിയ സ്രാവിനെ മുതല തട്ടിയെടുക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.