ന്യൂയോർക്: മ്യാന്മറിൽ അക്രമം അവസാനിപ്പിക്കണമെന്നും മുൻ പ്രസിഡന്റ് ഓങ് സാൻ സൂചി അടക്കം രാഷ്ട്രീയ തടവുകാരെ സൈനിക ഭരണകൂടം ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ പ്രമേയം. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ വിട്ടുനിന്നപ്പോൾ രക്ഷാസമിതിയിലെ ബാക്കി 12 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. 2021 ഫെബ്രുവരിയിൽ സൈന്യം അധികാരമേറ്റശേഷം രാജ്യത്തെ സ്ഥിതി ആശങ്കജനകമാണെന്ന് ബ്രിട്ടൻ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. മ്യാന്മറിലെ ദയനീയ സ്ഥിതി അഭിമുഖീകരിക്കാൻ ചെറുതെങ്കിലും സുപ്രധാന ചുവടുവെപ്പ് യു.എൻ നടത്തിയത് അഭിനന്ദനാർഹമാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ പറഞ്ഞു. മ്യാന്മറിലെ പട്ടാള അട്ടിമറി അപലപിച്ചും ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ വർഷം യു.എൻ പൊതുസഭ പ്രമേയം പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.