അഫ്​ഗാനിൽ താലിബാൻ പിടിമുറുക്കുന്നു: ഇന്ത്യ കാണ്ഡഹാറിലെ നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: അഫ്​ഗാനിസ്​ഥാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെ കാണ്ഡഹാർ ഇന്ത്യൻ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധികളെയും ജീവനക്കാരെയും ഇന്ത്യ ഒഴിപ്പിച്ചു. കാണ്ഡഹാർ നഗരത്തിനായി ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിലാണ്​ 50 പേരടങ്ങുന്ന സംഘത്തെ ഇന്ത്യ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്​.

അമേരിക്കൻ സൈന്യ​ത്തി​െൻറ പിന്മാറ്റത്തിന്​ ശേഷം താലിബാൻ അഫ്​ഗാനിസ്​ഥാ​െൻറ നിയന്ത്രണത്തിനായി പോരാട്ടം ശക്​തമാക്കിയതോടെയാണ്​ കോൺസുലേറ്റിലുള്ള ഇന്ത്യക്കാരെ പ്രത്യേക വ്യേമസേനാ വിമാനത്തിൽ ഒഴിപ്പിച്ചത്​. താലിബാന്​ പാകിസ്​ഥാൻ പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ പാക്​ വ്യോമ താവളം ഉപയോഗിക്കാതെയായിരുന്നു ഇവരെ തിരിച്ചുകൊണ്ടുവന്നത്​. അഫ്​ഗാനിലെ 421 ജില്ലകളിൽ മൂന്നിലൊന്നും താലിബാൻ പിടിക്കുകയും കാണ്ഡഹാറിന്​ ചുറ്റുമുള്ള മേഖലകളുടെ നിയന്ത്രണത്തിനായി പോരാട്ടം കനക്കുകയും ചെയ്​തിട്ടുണ്ട്​.

അഫ്​ഗാനിസ്​ഥാനിൽ രുപപ്പെട്ടുവരുന്ന സുരക്ഷാ സ്​ഥിതിഗതികൾ സൂക്ഷ്​മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷയും സംരക്ഷണവും പ്രധാനമാണെന്നും വിദേശ മന്ത്രാലയം പ്രസ്​താവനയിൽ വ്യക്​തമാക്കി. കാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റ്​ ജനറൽ അടച്ചിട്ടില്ലെന്നും കാണ്ഡഹാർ നഗരത്തിനടുത്ത്​ കനത്ത പോരാട്ടം നടക്കുന്നതിനാൽ ഇന്ത്യക്കാരെ തൽക്കാലം തിരിച്ചുകൊണ്ടുവരികയാണെന്നും വിദേശ മന്ത്രാലയ വക്​താവ്​ അരിന്ദം ബഗ്​ചി പ്രസ്​താവനയിൽ തുടർന്നു.

സ്​ഥിതികൾ ശാന്തമാകുന്നത്​ വരെയുള്ള തീർത്തും താൽക്കാലികമായ നടപടിയാണിത്​. അഫ്​ഗാൻ പൗരന്മാരായ ജീവനക്കാ​െര വെച്ച്​ കോൺസുലേറ്റ്​ പ്രവർത്തനം തുടരുമെന്നും പ്രസ്​താവനയിലുണ്ട്​. കോൺസുലേറ്റ്​ പൂട്ടാനുള്ള പദ്ധതി തങ്ങൾക്കില്ലെന്ന്​ കാബൂളിലെ ഇന്ത്യൻ എംബസി കഴിഞ്ഞയാഴ്​ച വ്യക്​തമാക്കിയിരുന്നു. കാണ്ഡഹാറിലെയും മസാറെ ശരീഫിലെയും കോൺസുലേറ്റുകളും പൂട്ടില്ലെന്നും അവർ വ്യക്​തമാക്കി. അതേ സമയം അഫ്​ഗാനിസ്​ഥാൻ സന്ദർശിക്കുന്നവരും അവിടെ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന്​ എംബസി ഇന്ത്യൻ പൗരന്മാർക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. മസാറെ ശരീഫിൽ ചില രാജ്യങ്ങൾ കോൺസ​ുലേറ്റുകൾ പൂട്ടിയിട്ടുണ്ട്​. ഇന്ത്യയിലെ അഫ്​ഗാൻ സ്​ഥാനപതി ഫരീദ്​ മമുൻദാസായ്​ സ്വന്തം രാജ്യത്തെ സ്​ഥിതിഗതികൾ വിദേശകാര്യ സെക്രട്ടറി ഹർഷ്​ വർധൻ ശൃംഗ്​ളയെ ധരിപ്പിച്ചിരുന്നു. 

Tags:    
News Summary - India evacuates diplomats, security personnel from Kandahar after days of intense fighting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.