കോവിഡിെൻറ രണ്ടാം തരംഗം ഇന്ത്യയിൽ വിതക്കുന്ന നാശനഷ്ടങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയേസസ്. "വൈറസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിെൻറ വിനാശകരമായ ഓർമ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന്" അദ്ദേഹം പറഞ്ഞു.
കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാലും ലോകമെമ്പാടും ആളുകൾ മരിക്കുന്നു. അവരെ ടെസ്റ്റ് ചെയ്യുകയോ, ശരിയായ രീതിയിൽ ചികിത്സിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെ കോവിഡിെൻറ അതിതീവ്ര വ്യാപനത്തിൽ ആശങ്കയുണ്ട്. വൈറസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിെൻറ വിനാശകരമായ ഓർമ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം ജെനീവയിൽ വെച്ച് നടന്ന ഒരു വെർച്വൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,46,786 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2624 മരണവും സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,19,838 പേർ രോഗമുക്തി നേടി. 1,66,10,481 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,38,67,997പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. മരണനിരക്ക് 1,89,544 ആയി ഉയർന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.