ഇന്ത്യ, ജപ്പാൻ നയതന്ത്ര ചർച്ച ഈ മാസം പകുതിയോടെ ടോക്കിയോയിൽ വെച്ച് നടക്കും

ന്യുഡൽഹി: ജപ്പാനുമായുള്ള '2+2" സംഭാഷണത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ഏപ്രിൽ പകുതിയോടെ ടോക്കിയോ സന്ദർശിക്കും. കൂടിക്കാഴ്ചയിൽ യുക്രെയ്ൻ പ്രതിസന്ധി, പ്രതിരോധം, സുരക്ഷ ഉൾപ്പടെ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം യു.എസുമായി '2+2' സംഭാഷണങ്ങൾ നടത്താന്‍ ജയശങ്കറും സിങും ഏപ്രിൽ 11ന് വാഷിങ്ടണിലെത്തും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വിദേശ, പ്രതിരോധ മന്ത്രിതല ചർച്ചകൾ നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എസ് സന്ദർശനത്തിന് ശേഷമാണ് ഇരുവരും ടോക്കിയോ സന്ദർശിക്കുന്നത്.

2019 ലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷയും പ്രതിരോധ സഹകരണവും കൂടുതൽ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ആഗോളപങ്കാളിത്തത്തിന് കൂടുതൽ ആഴം കൊണ്ടുവരാനും '2+2' സംഭാഷണം ആരംഭിച്ചത്. ജപ്പാനെ കൂടാതെ ആസ്ട്രേലിയ, റഷ്യ, യു.എസ് എന്നീ രാജ്യങ്ങളുമായി '2+2' സംഭാഷണങ്ങൾ ഇന്ത്യ നടത്താറുണ്ട്. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദർശിച്ച് ഒരു മാസത്തിനുള്ളിലാണ് ജയശങ്കറിന്റെയും രാജ്‌നാഥ് സിങിന്റെയും ടോക്കിയോ സന്ദർശനം നടക്കുന്നത്.

Tags:    
News Summary - India, Japan 2+2 dialogue set to take place in mid-April in Tokyo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.