വാഷിങ്ടൺ: കോവിഡ് 19ന്‍റെ രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. തിങ്കളാഴ്ച ൈവകിട്ട് പ്രധാനമന്ത്രി നേരന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ അമേരിക്കയെ സഹായിച്ചതുപോലെ തിരിച്ചും സഹായിക്കുമെന്ന് ബൈഡൻ ഉറപ്പുനൽകി. 'അമേരിക്കക്ക് സഹായം ആവശ്യമായിരുന്നപ്പോൾ ഇന്ത്യ അവിടെയുണ്ടായിരുന്നു. ഇന്ത്യ പ്രതിസന്ധി ഘട്ടം നേരിടുേമ്പാൾ അമേരിക്ക അവിടെയുണ്ടാകും' -ബൈഡൻ ട്വീറ്റ് ചെയ്തു.
രാജ്യം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്ഥെയക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. കൂടാതെ ഇന്ത്യക്ക് കൂടുതൽ സഹായങ്ങൾ ബൈഡൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഓക്സിജൻ, കോവിഡ് വാക്സിൻ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ, അവശ്യമരുന്നുകൾ, പി.പി.ഇ കിറ്റുകൾ തുടങ്ങിയവ അടിയന്തരമായി ഇന്ത്യക്ക് വൈറ്റ് ഹൗസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
യു.എസ് പ്രസിഡന്‍റായി ജോ ബൈഡൻ അധികാരത്തിന് ശേഷം മോദിയുമായി നടത്തുന്ന രണ്ടാമത്തെ ടെലിഫോൺ സംഭാഷണമാണിത്. 'ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചു. കോവിഡ് 19നെ നേരിടുന്നതിനായി അമേരിക്കയുടെ പൂർണസഹായവും അടിയന്തര സഹായങ്ങളും വിഭവങ്ങളും വാഗ്ദാനം ചെയ്തു. ഇന്ത്യ നമുക്കൊപ്പമുണ്ടായിരുന്നു, ഇപ്പോൾ അവർക്കുവേണ്ടി നമ്മളുമുണ്ടാകും' -ഫോൺ സംഭാഷണത്തിന് ശേഷം ബൈഡൻ ട്വീറ്റ് ചെയ്തു.
45 മിനിറ്റോളം ഫോൺ സംഭാഷണം നീണ്ടുനിന്നു. ജോ ബൈഡനുമായി ഫലപ്രദമായ ഫോൺ സംഭാഷണം നടത്തിയതായി മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങളുടെയും കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയതായും യു.എസ് ഇന്ത്യക്ക് നൽകുന്ന എല്ലാ സഹായങ്ങൾക്കും നന്ദി അറിയിക്കുന്നതായും മോദി ട്വീറ്റ് ചെയ്തു. കോവിഡ് വാക്സിൻ അസംസ്കൃത വസ്തുക്കളുടെ വിതരണവും മരുന്നുകളുടെ വിതരണവും സംഭാഷണത്തിൽ ചർച്ചയായതായും മോദി പറഞ്ഞു.
യു.എസ് നേരത്തേ അഞ്ചുടൺ ഓക്സിജൻ കോൺസൻട്രേറ്റ് ഇന്ത്യക്ക് കൈമാറിയിരുന്നു. കൂടാതെ ആഗോളതലത്തിൽ ആറുകോടി ഡോസ് ആസ്ട്രസെനക വാക്സിൻ വിതരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആൻഡി സ്ലാവിറ്റ് അറിയിച്ചിരുന്നു. ലഭ്യതക്കനുസരിച്ച് ഇന്ത്യക്ക് വാക്സിൻ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.