ന്യൂഡൽഹി: പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത കുറ്റത്തിന് ഇന്ത്യക്കാരന് സിംഗപ്പൂരിൽ ഏഴ് മാസത്തെ തടവ് ശിക്ഷ. ചെല്ലം രാജേഷ് കണ്ണനെന്ന 26കാരനാണ് കോടതി ശിക്ഷവിധിച്ചത്. ലൈംഗികമായി ചൂഷണം ചെയ്തതുൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ.
ഇൻസ്റ്റാഗ്രാമിലൂടെയാണ് രാജേഷും പെൺകുട്ടിയും തമ്മിൽ പരിചയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ച് പരിചയത്തിലായ ഇരുവരും കഴിഞ്ഞ ആഗസ്റ്റിലാണ് ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഒരു മാസത്തിന് ശേഷം ഇയാളുടെ ഫ്ലാറ്റിലും ഇരുവരും കണ്ടുമുട്ടി. അവിടെ വെച്ച് രാജേഷ് ലൈംഗിക ബന്ധത്തിന്നിർബന്ധിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
ജില്ലാ ജഡ്ജി ഷാൻ ഹോയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഉൾപ്പെട്ടതോടെ ജോലി പോയെന്നും ഭാര്യയേയും രണ്ട് വയസായ മകളേയും കണ്ടിട്ട് ദിവസങ്ങളായെന്നും രാജേഷ് പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.