ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു തുടങ്ങി

കിയവ്: യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നു തുടങ്ങി. മൂന്നു മലയാളികൾ ഉൾപ്പെടെ 63 വിദ്യാർഥികളാണ് ഇതിനോടകം അതിർത്തി കടന്നത്. പോളണ്ട് അതിർത്തിയിൽ രണ്ട് ദിവസമായി മലയാളികളടക്കമുള്ളവര്‍ കുടുങ്ങികിടക്കുകയായിരുന്നു.

ഇതിനിടെ യുക്രെയ്ൻ -പോളണ്ട് അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെ ഞായറാഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച റിപ്പോർട്ടുകളും പുറത്തുവന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടത്. പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് അതിർത്തി കടത്തി വിടാൻ തയാറായത്.

യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയില്‍ വച്ചാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്കുനേരെ മര്‍ദനമുണ്ടായത്. കിലോമീറ്ററുകൾ താണ്ടി കാൽനടയായി വന്ന വിദ്യാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്. രണ്ട് ദിവസമായി പോളണ്ട് അതിർത്തി വഴിയാണ് യുക്രെയ്നിൽനിന്ന് പലരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. ഇതുമൂലം അതിര്‍ത്തിയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കടുത്ത തണുപ്പിലാണ് വിദ്യാർഥികൾ രാത്രി കഴിച്ചുകൂട്ടിയത്.

Tags:    
News Summary - Indian students stranded in Ukraine begin to cross the Polish border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.