പന്നിയിറച്ചി കഴിക്കും മുമ്പ് ഇസ്ലാമിക പ്രാർഥന ഉരുവിട്ടു; ഇന്തോനേഷ്യൻ ടിക് ടോക്കർ അറസ്റ്റിൽ

ജക്കാർത്ത: പന്നിയിറച്ച് കഴിക്കും മുമ്പ് ഇസ്ലാമിക മന്ത്രം ഉരുവിടുകയും ടിക് ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടുവർഷം തടവും പിഴയും വിധിച്ച് ഇന്തോനേഷ്യൻ കോടതി. ബാലി സന്ദർശിക്കുന്നതിനിടെയാണ് യുവതി പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാമിക പ്രാർത്ഥന ഉരുവിട്ടത്. വീഡിയോ ടിക് ടോക്കിൽ പങ്കുവെച്ചതോടെ മതനിന്ദക്ക് പൊലീസ് കേസെടുത്തു.

സമൂഹ മാധ്യമങ്ങളിൽ ലിന മുഖർജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയെയാണ് സുമാത്ര ദ്വീപിലെ പാലംബാംഗ് ജില്ലാ കോടതി ശിക്ഷിച്ചത്. രണ്ടു വർഷത്തെ ജയിൽ ശിക്ഷയ്‌ക്ക് പുറമേ, 16,245 ഡോളർ പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. തനിക്ക് തെറ്റ് പറ്റിയെന്ന് അറിയാമെന്നും ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും ലിന പറഞ്ഞു. മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നും അവർ കൂട്ടിചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമാണ് ഇന്തോനേഷ്യ. അവിടെ ജനസംഖ്യയുടെ 93% മുസ്ലീങ്ങളാണ്. ഇന്തോനേഷ്യൻ മുസ്ലീങ്ങൾക്കിടയിലും പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇവിടത്തെ ചൈനീസ് വംശജരും ഹിന്ദു ഭൂരിപക്ഷ ദ്വീപായ ബാലിയിൽ താമസിക്കുന്നവരും ഉൾപ്പെടെ പന്നിയിറച്ചി കഴിക്കാറുണ്ട്.

Tags:    
News Summary - Indonesia jails woman who recited Muslim prayer before trying pork on TikTok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.