??????????????? ???????? ??????????? (??????: ?.??)

ഇന്തോനേഷ്യയിൽ മെറാപ്പി അഗ്​നിപർവതം പൊട്ടിത്തെറിച്ചു

2010ൽ നടന്ന സ്​ഫോടനത്തിൽ 353 പേർ മരണപ്പെട്ടിരുന്നു
യോഗ്യകർത്ത: ഇന്തോനേഷ്യയിലെ ഏറ്റവും സജ ീവമായ മെറാപ്പി അഗ്നിപർവ്വതം ചൊവ്വാഴ്ച പൊട്ടിത്തെറിച്ചു. പാറക്കഷ്​ണങ്ങളും മണലും ചിതറിത്തെറിച്ചു. 6,000 മീറ്റർ ഉയരത്തിൽ ചാരം നിറഞ്ഞതായും ഇന്തോനേഷ്യയിലെ ഭൗമ അഗ്നിപർവ്വത ഗവേഷണ ഏജൻസി അറിയിച്ചു.

2,968 മീറ്റർ (9,737 അടി) ഉയരമുള്ള മെറാപ്പി, ഇന്തോനേഷ്യയിലെ 500 അഗ്നിപർവ്വതങ്ങളിൽ ഏറ്റവും സജീവമാണ്. 2010ൽ ഈ പർവതം പൊട്ടിത്തെറിച്ച്​ 353 പേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുതൽ വീണ്ടും പുകയുന്നുണ്ടായിരുന്നു.

3 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളോട്​ മാറിത്താമസിക്കാൻ നിർദേശം നൽകി. സ്​ഫാടനത്തെ തുടർന്ന്​ സമീപഗ്രാമങ്ങളിൽ ചെളിയും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്​. സ്​ഫോടനശബ്ദം 30 കിലോമീറ്റർ അകലെ വരെ കേട്ടതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Indonesia’s most active volcano erupts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.