രാജ്യദ്രോഹ കുറ്റം ആരോപിച്ച് മാധ്യമപ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ. 2017 ൽ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രചോദനമായ ഓൺലൈൻ മാധ്യമ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് മാധ്യമപ്രവർത്തകൻ റൂഹുല്ല സാമിെൻറ വധശിക്ഷ ഇറാൻ നടപ്പാക്കിയത്. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനായ ഇർനയും നൂർ വാർത്താ ഏജൻസിയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് റൂഹുല്ല സാം തൂക്കിലേറ്റപ്പെട്ടതെന്ന് മാധ്യമങ്ങൾ അറിയിച്ചു.
ചാരവൃത്തി, ഇറാൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.വർഷങ്ങളോളം ഫ്രാൻസിൽ പ്രവാസജീവിതം നയിച്ചിരുന്ന സാം 2019 ലാണ് പിടിയിലാകുന്നത്. തുടർന്ന് വിപ്ലവ കോടതി പുറപ്പെടുവിച്ച വധശിക്ഷ ഇറാൻ സുപ്രീം കോടതി ശരിവക്കുകയായിരുന്നു. സ്വന്തമായൊരു വെബ്സൈറ്റും ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ ടെലിഗ്രാമിൽ ഒരു ചാനലും അദ്ദേഹത്തിനുണ്ടായിരുന്നു. 2017 ലെ പ്രതിഷേധകാലത്ത് സർക്കാറിനെതിരായി തെറ്റായ വിവരങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
അദ്ദേഹത്തിെൻറ അമാദ് ന്യൂസ് ഫീഡിന് 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. രാജ്യത്തിെൻറ സാമ്പത്തിക വ്യവസ്ഥയിൽ ഇടപെടുക, യു.എസ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുക, ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിനായി ചാരപ്പണി നടത്തുക തുടങ്ങിയ കുറ്റങ്ങളും സാമിനുമേൽ ആരോപിക്കപ്പെട്ടിരുന്നു. 2017 അവസാനത്തോടെ ആരംഭിച്ച സാമ്പത്തിക പ്രക്ഷോഭം ഇറാൻ സർക്കാറിനെ പിടിച്ചുകുലുക്കിയിരുന്നു. സാമിെൻറ വിചാരണ തീർത്തും അന്യായമാണെന്ന് റിപ്പോർേട്ടഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർഎസ്‌എഫ്) ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.