പുതിയ സംഘർഷ ഘട്ടത്തിലേക്ക് ഇറാൻ-ഇസ്രായേൽ നി​ഴ​ൽ​യു​ദ്ധം

തെ​ഹ്റാ​ൻ: ഇ​റാ​ന്റെ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷം ഭീ​ക​ര​മാ​യ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന്റെ സൂ​ച​ന. ഈ ​ആ​ക്ര​മ​ണ​ത്തോ​ടെ ഇ​റാ​നെ​തി​രാ​യ സൈ​നി​ക നീ​ക്കം അ​വ​സാ​നി​പ്പി​ച്ചെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം വ​ൻ ആ​ക്ര​മ​ണ​ത്തി​ന് ഇ​സ്രാ​യേ​ൽ കോ​പ്പു​കൂ​ട്ടു​ക​യാ​ണെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്റെ സ​മ​യം ഇ​റാ​നെ​തി​രെ എ​ത്ര ക​ടു​ത്ത ആ​ക്ര​മ​ണം ന​ട​ത്തി​യാ​ലും യു.​എ​സ് ഇ​ട​പെ​ട​ലു​ണ്ടാ​വി​ല്ലെ​ന്ന​താ​ണ് ഇ​സ്രാ​യേ​ൽ നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ലെ ഉ​ദ്ദേ​ശ്യം.

ഇ​റാ​ന്റെ മ​ണ്ണി​ൽ നി​ര​വ​ധി അ​ട്ടി​മ​റി​ക​ളും കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള ഇ​സ്രാ​യേ​ൽ ആ​ദ്യ​മാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സ​മ്മ​തി​ക്കു​ന്ന​ത്. 1980ക​ളി​ൽ ഇ​റാ​ഖു​മാ​യു​ള്ള യു​ദ്ധ​ത്തി​നു ശേ​ഷം ഇ​റാ​നി​ൽ വി​ദേ​ശ വ്യോ​മ​സേ​ന ന​ട​ത്തി​യ ചു​രു​ക്കം ചി​ല ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ത്. സു​പ്ര​ധാ​ന ഘ​ട്ട​മാ​ണെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​തി​​സ​ന്ധി​യി​ലൂ​ടെ നീ​ങ്ങു​ന്ന​തി​നി​ടെ ഇ​സ്രാ​യേ​ലി​ന് തി​രി​ച്ച​ടി ന​ൽ​ക​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​റാ​ൻ ക​ടു​ത്ത ആ​ശ​യ​ക്കു​ഴ​പ്പം നേ​രി​ടു​ന്നു​ണ്ട്. സ്വ​യം പ്ര​തി​രോ​ധി​ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​ക​ര​ണം യു​ദ്ധ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ങ്കി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ഴ​ൽ​യു​ദ്ധം തു​റ​ന്ന ഏ​റ്റു​മു​ട്ട​ലി​ലേക്ക് നീങ്ങിയിരി​ക്കു​ക​യാ​ണെ​ന്ന് ബെ​ർ​ലി​ൻ ആ​സ്ഥാ​ന​മാ​യ ഗ​വേ​ഷ​ണ സ്ഥാ​പ​നമായ യൂ​റോ​പ്യ​ൻ കൗ​ൺ​സി​ൽ ഓ​ൺ ഫോ​റി​ൻ റി​ലേ​ഷ​ൻ​സി​ലെ ഇ​റാ​ൻ വി​ദ​ഗ്ധ​യാ​യ എ​ല്ലി ജി​റ​ൻ​മ​യെ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഈ ​ആ​ക്ര​മ​ണം ത​ൽ​ക്കാ​ല​ത്തേ​ക്ക് മ​റ​ക്കാ​ൻ ഇ​റാ​ന് ക​ഴി​യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നെ പി​ന്തി​രി​പ്പി​ക്കാ​ൻ യു.​എ​സി​ന് ക​ഴി​ഞ്ഞ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​റാ​ൻ. പ​ക്ഷേ, ഈ ​പി​ന്മാ​റ്റം യു.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ മാ​ത്ര​മേ നീ​ണ്ടു​നി​ൽ​ക്കൂ. അ​തി​നു​ശേ​ഷം വീ​ണ്ടും ഇ​റാ​നെ ആ​ക്ര​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ജി​റ​ൻ​മ​യെ വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ശേ​ഷം സൈ​നി​ക, വ്യോ​മ​യാ​ന സ്ഥാ​പ​ന​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത് ഈ ​ആ​ക്ര​മ​ണ​ത്തെ ത​ൽ​ക്കാ​ല​ത്തേ​ക്ക് മ​റ​ക്കാ​ൻ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​തി​​ന്റെ സൂ​ച​ന​യാ​യാ​ണ് അ​ന്താ​രാ​ഷ്ട്ര നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. അ​തേ​സ​മ​യം, കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ സം​ഘ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​മാ​ണി​തെ​ന്ന് തെ​ൽ അ​വീ​വി​ലെ നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി സ്റ്റ​ഡീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഇ​റാ​ൻ വി​ദ​ഗ്ധ​ൻ യോ​യെ​ൽ ഗു​സ​ൻ​സ്കി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​വ​ണ ഇ​രു രാ​ജ്യ​ങ്ങ​ളും ത​ൽ​ക്കാ​ല​ത്തേ​ക്ക് ഏ​റ്റു​മു​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യോ​മ പ്ര​തി​രോ​ധ, റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ത്ത​തി​നാ​ൽ ഭാ​വി​യി​ൽ ഇ​സ്രാ​യേ​ലി​ന്റെ യു​ദ്ധ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​റാ​നെ ആ​ക്ര​മി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​കും. ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നു​ള്ള ഇ​റാ​ന്റെ ശേ​ഷി​യും ന​ഷ്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ണ​വാ​യു​ധം വി​ക​സി​പ്പി​ക്കു​ക​യും ഹി​സ്ബു​ല്ലയെ ഉ​ൾ​പ്പെ​ടെ വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ ഇ​സ്രാ​യേ​ലിൽ നെ​ത​ന്യാ​ഹു ക​ടു​ത്ത സ​മ്മ​ർ​ദം നേ​രി​ടു​ന്നു​ണ്ട്. കു​റ​ച്ചു​കൂ​ടി ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​ക​ണ​മാ​യി​രു​ന്നെ​ന്നാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ഇ​സ്രാ​യേ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് യെ​ർ ലാ​പി​ഡ് പ്ര​തി​ക​രി​ച്ച​ത്. 

Tags:    
News Summary - Iran-Israel shadow war to a new stage of conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.