യു.എസുമായി ട്രംപിന് മുമ്പുള്ള ബന്ധത്തിലേക്ക് മടങ്ങിവരാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് റൂഹാനി

തെഹ്റാൻ: യു.എസുമായി ട്രംപിന് മുമ്പുള്ള ബന്ധത്തിലേക്ക് 'എളുപ്പത്തിൽ' മടങ്ങിവരാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി. ഇറാനും യു.എസും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുമെന്നും ചർച്ചകളിലേക്ക് മടങ്ങിവരുമെന്നും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍റെ നയങ്ങൾ ട്രംപിനെക്കാളും മെച്ചപ്പെടും പുതിയ അമേരിക്കൻ സർക്കാർ ട്രംപിന്‍റെ നയങ്ങളെയും പ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കും, കഴിഞ്ഞ സർക്കാർ നാലുവർഷമായി നടത്തിയ വികലമായ രാഷ്ട്രീയം അവസാനിക്കുമെന്നും റൂഹാനി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

പുതിയ അമേരിക്കൻ സർക്കാർ സ്വയം സന്നദ്ധത പ്രകടിപ്പിക്കുകയാണെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നത് വളരെ എളുപ്പമായിരിക്കും. ബൈഡന് രാഷ്ട്രീയ ഉച്ഛാശക്തിയുണ്ടെങ്കില്‍ തമ്മില്‍ വ്യത്യസ്തമായ ബന്ധം രൂപപ്പെടുത്താനാകും. ഇറാന്‍റെ നയം അടിക്ക് തിരിച്ചടി, ബഹുമാനത്തിന് പകരം ബഹുമാനം എന്നതാണെന്നും റൂഹാനി കൂട്ടിച്ചേർത്തു.

Tags:    
News Summary - Iran President Rouhani hopes for ‘easy’ return to pre-Trump relations with US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.