തെഹ്റാൻ: സ്വീഡനിലെ അംബാസഡറെ ഇറാൻ അടിയന്തരമായി തിരിച്ചുവിളിച്ചു. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് യുദ്ധക്കുറ്റങ്ങളും കൊലപാതകങ്ങളും നടത്തിയെന്നു കാണിച്ച് ഇറാൻ പൗരനെ സ്വീഡിഷ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇറാന്റെ നടപടിയെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം സ്വീഡനിൽനിന്നുള്ള അംബാസഡറെ തിരിച്ചുവിളിച്ചത്. ഈ മാസം ആദ്യം ഹമീദ് നൗറി എന്നയാളുടെ ശിക്ഷ സംബന്ധിച്ച് സ്വീഡൻ അധികൃതരുമായി കൂടിയാലോചനകൾക്ക് അംബാസഡർതല നടപടി തുടങ്ങിയിരുന്നുവെന്ന് മന്ത്രാലയ വക്താവ് നാസർ കനാനി അറിയിച്ചു. 2019 നവംബറിൽ വിനോദസഞ്ചാരത്തിനായി സ്റ്റോക്ക്ഹോമിൽ എത്തിയപ്പോഴാണ് നൗറി അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.