350 വർഷം മുമ്പുള്ള പെയിന്റിങ്ങിലുള്ളത് ഐഫോൺ ആണോ? ടിം കുക്ക് അങ്ങനെ ചിന്തിച്ചു

 ഡച്ച് വിഖ്യാത ചിത്രകാരനായ പീറ്റർ ഡി ഹൂച്ചിന്റെ 350 വർഷം പഴക്കമുള്ള ചിത്രമാണ് ഇപ്പോഴത്തെ ചർച്ച വിഷയം. തുറന്ന വാതിലുള്ള ഒരു വീടിന്റെ ചിത്രമാണ് പെയിന്റിങ്ങിലുള്ളത്. 2016ൽ ആംസ്റ്റർഡാമിലെ മ്യൂസിയം സന്ദർശിച്ചപ്പോഴാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് ഈ ചിത്രം ശ്രദ്ധിക്കുന്നത്. ചിത്രത്തിൽ ഒരു ഉപകരണം ശ്രദ്ധയിൽ പെട്ടെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിനിടെ പറയുകയുണ്ടായി.

'യങ് വുമൺ വിത്ത് എ ലെറ്റർ ആൻഡ് എ മെസഞ്ചർ ഇൻ ആൻ ഇന്റീരിയർ' എന്നാണ് ചിത്രത്തിന്റെ പേര്. കസേരയിൽ നായക്കൊപ്പം യുവതി ഇരിക്കുന്നതാണ് പെയിന്റിങ്. അവരുടെ മടിയിലാണ് നായ ഇരിക്കുന്നത്. ചിത്രത്തിന്റെ മൂലയിൽ ഒരു കുട്ടി നിൽക്കുന്നതും കാണാം. ഒരാൾ അവിടേക്ക് കത്തുമായി വരുന്നുണ്ട്. ഈ കത്ത് ഒരു ഫോണിന്റെ മാതൃകയിലാണ്. അതാണ് ഫോൺ ആണോ എന്ന് കരുതാൻ കാരണം. ടിം കുക്ക് പറഞ്ഞതോടെയാണ് ഈ സംഗതി എല്ലാവരും ശ്രദ്ധിക്കുന്നത് തന്നെ.

ടിം കുക്ക് തന്നെയാണ് ഐഫോൺ കണ്ടുപിടിച്ചത് ആരാണെന്ന് വാർത്ത സമ്മേളനത്തിൽ ചോദിച്ചത്. ​ഐഫോൺ കണ്ടുപിടിച്ചത് എപ്പോഴാണെന്ന് എനിക്കറിയാമായിരുന്നു...എന്നാൽ ഇപ്പോൾ അക്കാര്യത്തിൽ എനിക്കത്ര ഉറപ്പില്ല എന്നാണ് ടിം കുക്ക് മറുപടി നൽകുന്നത്.

Tags:    
News Summary - Is that an iPhone in this 350 year-old painting? well, Tim Cook thinks so

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.