ബൈറൂത്: ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ തിങ്കളാഴ്ച രാത്രി തുടങ്ങിയ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. അറുപതോളം പേർക്ക് പരിക്കേറ്റതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബൈറൂത്തിലെ പ്രധാന സർക്കാർ ആശുപത്രിക്ക് സമീപമുണ്ടായ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കുവൈത്ത് സിറ്റി: ഇറാനെതിരെയുള്ള ഏത് ആക്രമണത്തോടും സമാനമായി പ്രതികരിക്കുമെന്ന് കുവൈത്ത് സന്ദർശനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌സി. ഇറാനിലെ ആണവ കേന്ദ്രങ്ങളെയോ സൗകര്യങ്ങളെയോ ലക്ഷ്യം വെക്കുന്ന ഇസ്രായേൽ സാധ്യതയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏത് ആക്രമണവും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.