ഗസ്സ സിറ്റി: വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനെ പിന്തുണക്കുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പ്രസ്താവിച്ചശേഷവും ഗസ്സയിൽ ഇസ്രായേലിെൻറ ശക്തമായ വ്യോമാക്രമണം. ആക്രമണത്തിൽ റോഡുകളും കെട്ടിടങ്ങളും തകർന്നു. ഖത്തറിെൻറ റെഡ്ക്രസൻറ് ഓഫിസിനു നേരെയും ആക്രമണം നടന്നു. ഗസ്സയിലെ പ്രധാന ആശുപത്രിയായ അൽ ശിഫയിലേക്കുള്ള റോഡുകൾ ബോംബിങ്ങിൽ നശിച്ചു.
ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ ആറു നില ലൈബ്രറി കെട്ടിടവും ഇസ്രായേൽ തകർത്തു. ആക്രമണത്തിെൻറ പുതിയ മുഖം തുറന്ന് ലബനാനിൽ ഷെൽ വർഷം നടത്തിയതായും ഇസ്രായേൽ അറിയിച്ചു. അയൽരാജ്യമായ ലബനാെൻറ അതിർത്തിയിൽനിന്ന് ഇസ്രായേലിനു നേരെ റോക്കറ്റാക്രമണം ഉണ്ടായിരുന്നു. സൈനിക നടപടിയിൽ പ്രതിഷേധിച്ചും ഗസ്സയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേലിലെയും അധിനിവിഷ്ട പ്രദേശങ്ങളിലെയും ഫലസ്തീനികൾ പണിമുടക്കി. റാമല്ലയിൽ പ്രതിഷേധക്കാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടതായി റിപോർടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ വെടിനിർത്തൽ നിർദേശം മുേന്നാട്ടുവെച്ചത്. ഡെമോക്രാറ്റുകളിൽനിന്നടക്കമുള്ള സമ്മർദം മൂലം ബൈഡൻ നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു. അതേസമയം, ഗസ്സയിൽനിന്നുള്ള റോക്കറ്റാക്രമണം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് ബൈഡൻ ആവർത്തിച്ചു.
തുടർച്ചയായ എട്ടു ദിവസം നീണ്ട ആക്രമണത്തിൽ ഇതേവരെ 213 പേർ മരിക്കുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
52,000 പേർ ഭവനരഹിതരായി, 450 കെട്ടിടങ്ങൾ തകർന്നു. പത്ത് ഇസ്രായേലുകാർ മരിക്കുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ ജോലിചെയ്യുന്ന രണ്ട് തായ് വനിതകൾ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേറ്റു.
അതിനിടെ, അവശ്യ സാധനങ്ങൾക്കായി പ്രധാന അതിർത്തി തുറന്ന ഇസ്രായേൽ നടപടിയെ യു.എൻ മനുഷ്യാവകാശകാര്യ സമിതി വക്താവ് അഭിനന്ദിച്ചു. എന്നാൽ, ഈ അതിർത്തി പിന്നീട് ഇസ്രായേൽ അടച്ചു. െവടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.