അക്രമത്തിന് അവകാശമുണ്ടെന്ന് ഇസ്രായേൽ; വംശഹത്യ കേസിൽ ഐ.സി.ജെ വിചാരണ തുടരുന്നു

ഹേഗ്: ഗസ്സയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ വിചാരണക്കിടെ അക്രമത്തെ ന്യായീകരിച്ച് ഇസ്രായേൽ. റഫയിൽ പൂർണതോതിലുള്ള അക്രമവുമായി മുന്നോട്ടുപോവാൻ അവകാശമുണ്ടെന്ന് ഇസ്രായേലി അഭിഭാഷകൻ വാദിച്ചു.

സഹായവസ്തുക്കൾ ലഭ്യമാക്കാൻ കാര്യമായി ശ്രമിക്കുന്നുണ്ടെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമോപദേശകൻ അഭിഭാഷകൻ തമർ കപ്ലൻ ടൂർഗ്മാൻ പറഞ്ഞു. അതിർത്തി അടച്ചിട്ടില്ലെന്ന ഇസ്രായേൽ വാദം കള്ളമാണെന്ന് റഫയിൽനിന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

അക്രമം അടിയന്തരമായി നിർത്താൻ നിർദേശിക്കണമെന്ന് ദക്ഷിണാഫ്രിക്ക കോടതിയോട് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കോടതിക്ക് മുന്നിലുള്ള അവസാന അവസരമാണിതെന്ന് ദക്ഷിണാഫ്രിക്കൻ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനിടെ വിചാരണ നടക്കുന്നതിനിടെയും ഇസ്രായേൽ ഗസ്സയിൽ മാരക ബോംബാക്രമണം നടത്തി.

Tags:    
News Summary - Israel has a right to violence; The ICJ trial continues in the genocide case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.