ജറൂസലം: ഗസ്സയിൽ കുരുതി തുടർന്ന് ഇസ്രായേൽ. 48 മണിക്കൂറിനുള്ളിൽ വടക്കൻ ഗസ്സയിലെ ജബലിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50 ലേറെ കുട്ടികൾ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പിലെ വിവേചന രഹിതമായ ആക്രമണത്തെ യുനിസെഫ് അപലപിച്ചു.
ഗസ്സസിറ്റിയിലെ പോളിയോ വാക്സിനേഷൻ കേന്ദ്രത്തിൽ ഇസ്രായേൽ സൈന്യം സ്റ്റൺ ഗ്രനേഡ് വർഷിച്ചു. ഇതിൽ നാലുകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഏറെ നാളുകളായി നിലച്ചിരുന്ന പോളിയോ വാക്സിനേഷൻ അടുത്തിടെ പുനഃരാരംഭിച്ചിരുന്നു. വാക്സിനേഷൻ കേന്ദ്രത്തിനു നേരെയാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നതും. വാക്സിനേഷൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് ഇസ്രായേൽ ഉറപ്പുനൽകിയിരുന്നതാണ്. അത് കാറ്റിൽ പറത്തിയാണ് വാക്കിന് പുല്ലുവില പോലും കൽപിക്കാതെ ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്നത്.
ഗസ്സയിൽ 2023 ഒക്‌ടോബർ ഏഴു മുതൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ 43,314 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 102,019 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ 1139 ഇസ്രായേൽ പൗരൻമാരാണ് കൊല്ലപ്പെട്ടത്. 200 ലേറെ ഇസ്രായേൽ പൗരൻമാരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. അവരിൽ 101 പേർ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലാണ്. ഗസ്സക്കെതിരായ യുദ്ധം തുടങ്ങിയതിനു ശേഷം ലബനാനിൽ 2968 പേർ കൊല്ലപ്പെട്ടു. 13,319 പേർക്ക് പരിക്കേറ്റതായും ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.