ഗ​സ്സ​യി​ൽ 20 ഫ​ല​സ്തീ​നി​ക​ൾ കൂ​ടി കൊ​ല്ല​പ്പെ​ട്ടു; ആകെ മരണം 41,272

ഗ​സ്സ: ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 20 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. 54 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തു​വ​രെ ഗ​സ്സ യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ൾ 41,272 ആ​യി. 95,551 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റ​ഫ​യി​ൽ​നി​ന്ന് നാ​ല് മൃ​ത​ദേ​ഹം കൂ​ടി ല​ഭി​ച്ച​താ​യി ഗ​സ്സ സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു. വെ​സ്റ്റ് ബാ​ങ്കി​ലെ റാ​മ​ല്ല​യി​ൽ ഫ​ല​സ്തീ​നി 17കാ​ര​നെ ഇ​സ്രാ​യേ​ൽ സൈ​ന്യം വെ​ടി​വെ​ച്ച് കൊ​ന്നു. വെ​സ്റ്റ് ബാ​ങ്കി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് 37 ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റ​സ്റ്റ് ചെ​യ്തു.

ഗ​സ്സ​യി​ലെ റ​ഫ​യി​ൽ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ സേ​ന സ്ഥി​രീ​ക​രി​ച്ചു. അ​തി​നി​ടെ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തി. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ശേ​ഷം ബ്ലി​ങ്ക​ന്റെ പ​ത്താ​മ​ത് പ​ശ്ചി​മേ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

Tags:    
News Summary - Israel kills 20 more Gazans as death toll nears 41,300

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.