ഇസ്രായേലിൽ വീണ്ടും കോവിഡ്​ വ്യാപനം; രോഗികളുടെ എണ്ണം 60,000ത്തിലേക്ക്​ അടുത്തു

ജറുസലേം: ഇസ്രയേലിൽ 12,000 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചുവെന്ന്​ ആരോഗ്യമന്ത്രാലയം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്​. കണക്കുകൾ പ്രകാരം ചൊവ്വാഴ്ച വരെ 11,978 കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇത് കഴിഞ്ഞ വർഷം സെപ്ടംബർ രണ്ടിലെ​ ഏറ്റവും ഉയർന്ന പ്രതിദിന വർധനവായി രേഖപ്പെടുത്തിയിട്ടുള്ള 11,344 എന്ന മുൻകാല റെക്കോർഡ് മറികടന്നു. നിലവിലെ 60,000ത്തോളം വരുന്ന കോവിഡ് രോഗികളിൽ 125 പേർ മാത്രമാണ്​ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇസ്രായേലിൽ 9.4 ദശലക്ഷം ജനങ്ങളിൽ ഏകദേശം 4.3 ദശലക്ഷം ആളുകൾക്ക് മൂന്ന് ഡോസുകളായി കൊറോണ വാക്സിൻ ലഭിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള വിഭാഗക്കാർക്ക് വരും ദിവസങ്ങളിൽ നാലാം ഡോസ് നൽകി തുടങ്ങുമെന്ന് അധികാരികൾ അറിയിച്ചു.

ചൊവ്വാഴ്ച ഇസ്രയേൽ പ്രസിഡന്‍റ് നഫ്താലി ബെന്നറ്റ് കൊവിഡ് വ്യാപന മുന്നറിയിപ്പ് നൽകി കൊണ്ട് മുഴുവൻ ജനങ്ങളോടും കുത്തിവെപ്പ് പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നു. വാക്സിൻ ശരിയായ വിധം പ്രവർത്തിക്കുന്നുണ്ട് എന്നത് ശുഭ സൂചനയാണെന്നും, കുത്തിവെപ്പ് എടുക്കുകകയും ശരിയായ വിധം മാസ്ക് ധരിക്കുകയും ചെയ്യുന്നവർക്ക് കൊവിഡ് വലിയ അപകടം വരുത്തില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു.

Tags:    
News Summary - Israel Lodges 12,000 New Covid Cases, Highest Daily Rise In 2 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.