അൽ ശിഫ സർജറി വിഭാഗം പൂർണമായി തകർത്തു; രോഗികളടക്കമുള്ളവരെ ഇസ്രായേൽ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി

ഗസ്സ: ലോകത്ത് കേട്ടുകേൾവിയില്ലാത്ത ​കൊടുംക്രൂരതക്ക് ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ഇരയായി. ചികിത്സാ ഉപകരണങ്ങളടക്കം ആശുപത്രിയിലെ സ്പെഷ്യലൈസ്ഡ് സർജറി കെട്ടിടത്തിന്റെ ഉൾവശം മുഴുവൻ ഇസ്രായേൽ അധിനിവേശ സേന തകർത്തുതരിപ്പണമാക്കിയതായി അൽജസീറ ലേഖകൻ ഹാനി മഹ്മൂദ് റി​പ്പോർട്ട് ചെയ്തു. രോഗികളടക്കമുള്ളവരെ പിടികൂടി ബന്ധിച്ച് കണ്ണുകൾ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വെയർഹൗസും തകർത്തു. ഉൾവശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും നശിപ്പിച്ചു.

ഇരുനൂറോളം പേരെയാണ് ബന്ദികളാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. ആദ്യം 30 ഓളം പേരെ തുണിയുരിഞ്ഞ് കണ്ണുകൾ കെട്ടി ഇസ്രായേൽ അധിനിവേശ സൈനികർ ആശുപത്രിയുടെ മുറ്റത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൂടുതൽ പേരെ പിടികൂടി സംഘങ്ങളാക്കി കൊണ്ടുപോയി.

നുണപ്രചാരണം പൊളിഞ്ഞു

ആ​ശു​പ​ത്രി​ക്ക​ടി​യി​ലെ ബ​ങ്ക​റു​ക​ൾ ഹ​മാ​സി​ന്റെ സൈ​നി​ക താ​വ​ള​ങ്ങ​ളാ​ണെ​ന്ന നു​ണ​പ്ര​ചാ​ര​ണത്തോടെയായിരുന്നു ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. എന്നാൽ, താ​ൽ​ക്കാ​ലി​ക ലി​ഫ്റ്റു​ക​ളെ​യും കു​ടി​വെ​ള്ള ടാ​ങ്കി​നെ​യും കോ​ൺ​ഫ​റ​ൻ​സ് റൂ​മി​നെ​യു​മൊ​ക്കെ​യാ​ണ് ഇ​സ്രാ​യേ​ൽ സേ​ന ബ​ങ്ക​റു​ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്ന് തെ​ളി​വു​ക​ൾ നി​ര​ത്തി ‘അ​ൽ ജ​സീ​റ’ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റ​ൻ​തീ​സി ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ന്റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് ഡാ​നി​യ​ൽ ഗാ​രി​യു​ടെ അ​വാ​സ്ത​വ പ്ര​ചാ​ര​ണം. എ​ന്നാ​ൽ, ആ​​ശു​പ​ത്രി​യു​ടെ ഭൂ​ഗ​ർ​ഭ അ​റ​യി​ലു​ള്ള​ത് സൈ​നി​ക കേ​ന്ദ്ര​മ​ല്ല, വെ​യ​ർ​ഹൗ​സു​ക​ളും കൂ​ടി​ക്കാ​ഴ്ച മു​റി​ക​ളു​മാ​ണെ​ന്ന് ഗ​സ്സ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ശ്റ​ഫ് അ​ൽ ഖു​ദ്റ പ​റ​ഞ്ഞു. തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മ​റ്റൊ​രു ചി​ത്രം എ​ലി​വേ​റ്റ​റി​ന്റെ മോ​ട്ടോ​റു​ക​ളും ഇ​ല​ക്ട്രി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള അ​റ​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ലാ​പ്ടോ​പ്പു​ക​ൾ കൂ​ട്ടി​യി​ട്ട ചി​ത്രം പ​ക​ർ​ത്തി ആ​യു​ധം പി​ടി​കൂ​ടി​യെ​ന്നും പ്ര​ച​രി​പ്പി​ച്ചു. ശു​ചി​മു​റി​ക​ളെ​യും അ​ടു​ക്ക​ള​യെ​യും വ​രെ ആ​യു​ധ​പ്പു​ര​ക​ളാ​യി ഇ​സ്രാ​യേ​ൽ ചി​ത്രീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ​രി​സ​രം പൂ​ർ​ണ​മാ​യി ത​ക​ർ​ത്തു​; അകത്തുനടക്കുന്ന ക്രൂ​ര​ത​ക​ൾ പുറംലോകമറിയുന്നില്ല

‘16 വ​യ​സ്സി​നു മു​ക​ളി​​ലെ പു​രു​ഷ​ന്മാ​ർ കൈ​പൊ​ക്കു​ക’- അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ ഇ​ര​ച്ചു​ക​യ​റി​യ ഇ​സ്രാ​യേ​ൽ സൈ​നി​ക​രി​ലൊ​രാ​ളു​ടെ ആ​ദ്യ ഭീ​ഷ​ണി ഇ​താ​യി​രു​ന്നു. മു​ഖാ​വ​ര​ണം ധ​രി​ച്ച്, ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത് ഡ​സ​ൻ ക​ണ​ക്കി​ന് സൈ​നി​ക​ർ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഗ​സ്സ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യി​ൽ തി​ര​ച്ചി​ലി​നെ​ന്ന പേ​രി​ൽ എ​ത്തി​യ​ത്. ഓ​രോ സ്ഥ​ല​വും അ​രി​ച്ചു​പെ​റു​ക്കി ഓ​രോ​രു​ത്ത​രെ​യാ​യി വി​ചാ​ര​ണ ചെ​യ്താ​യി​രു​ന്നു ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ. അ​തി​നി​ടെ, ‘കെ​ട്ടി​ട​ത്തി​ൽ​നി​ന്നി​റ​ങ്ങി കീ​ഴ​ട​ങ്ങാ​ൻ’ ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നോ​ട് ഭീ​ഷ​ണി​യു​മു​ണ്ടാ​യി. രാ​ജ്യാ​ന്ത​ര വാ​ർ​ത്ത ഏ​ജ​ൻ​സി എ.​എ​ഫ്.​പി​യു​മാ​യി ബ​ന്ധം നി​ല​നി​ർ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ഇ​ങ്ങ​നെ പി​ടി​കൂ​ടി​യ​ത്.

ദി​വ​സ​ങ്ങ​ൾ നീ​ണ്ട ബോം​ബി​ങ്ങി​ൽ ആ​ശു​പ​ത്രി പ​രി​സ​രം പൂ​ർ​ണ​മാ​യി ത​ക​ർ​ത്തു​ക​ള​ഞ്ഞ് നി​ര​വ​ധി ടാ​ങ്കു​ക​ൾ ചു​റ്റും നി​ര​ത്തി ഏ​തു​നി​മി​ഷ​വും ഇ​ര​ച്ചു​ക​യ​റാ​ൻ ഒ​രു​ങ്ങി​നി​ന്ന​തി​നൊ​ടു​വി​ലാ​യി​രു​ന്നു രാ​ത്രി​യി​ലെ നീ​ക്കം. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രും ഒ​പ്പം അ​ഭ​യം​തേ​ടി​യെ​ത്തി​യ​വ​രു​മ​ട​ക്കം 2300 പേ​ർ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. അ​ക​ത്തും പു​റ​ത്തും നി​ര​ന്ത​രം മു​ഴ​ങ്ങി​യ വെ​ടി​യൊ​ച്ച​ക​ളു​ടെ അ​ക​മ്പ​ടി​യി​ലാ​യി​രു​ന്നു തി​ര​ച്ചി​ൽ. ആ​ശു​പ​ത്രി​ക്ക​ക​ത്ത് ഹ​മാ​സ് ക​മാ​ൻ​ഡ് സെ​ന്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് വ്യാ​പ​ക പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചു​നി​ർ​ത്തി രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തി​ന്റെ വാ​യ​ട​പ്പി​ക്കാ​നു​ള്ള പു​റം​പ​ണി കൂ​ടി ദി​വ​സ​ങ്ങ​ളെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ആ​ശു​പ​ത്രി​യു​മാ​യി എ​ല്ലാ ബ​ന്ധ​ങ്ങ​ളും മു​റി​ച്ചു​ക​ള​ഞ്ഞ​തി​നാ​ൽ അ​ക​ത്ത് എ​ന്തൊ​ക്കെ ക്രൂ​ര​ത​ക​ൾ സൈ​ന്യം ചെ​യ്തു​കൂ​ട്ടു​ന്നു​വെ​ന്ന് ലോ​ക​മ​റി​യു​ന്നി​ല്ല. അ​ൽ​ശി​ഫ ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളേ​റെ​യും ക​ന​ത്ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. രാ​ജ്യാ​ന്ത​ര ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പൂ​ർ​ണ സു​ര​ക്ഷ ല​ഭി​ക്കേ​ണ്ട സി​വി​ലി​യ​ന്മാ​രെ ഹ​മാ​സ് അ​നു​കൂ​ലി​ക​ളാ​ക്കി വ​ധി​ച്ചു​ക​ള​യു​മോ അ​തോ ത​ട​വു​കാ​രാ​ക്കു​മോ എ​ന്ന​തും അ​വ്യ​ക്തം. ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ നി​ര​ന്ത​രം വെ​ടി​യൊ​ച്ച മു​ഴ​ങ്ങു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ബോം​ബി​ങ്ങി​ലെ കേ​ടു​പാ​ടും ഇ​ന്ധ​ന​ക്ഷാ​മ​വും ഒ​പ്പം സു​ര​ക്ഷി​ത​ത്വ ഭീ​ഷ​ണി​യും ഒ​ന്നി​ച്ച് വ​ല​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലെ മ​ഹാ​ക്രൂ​ര​ത​ക​ൾ ലോ​ക​ത്തെ മു​ഴു​വ​ൻ മു​ൾ​മു​ന​യി​ലാ​ക്കാ​ൻ പോ​ന്ന​താ​കു​മെ​ന്നു​റ​പ്പ്.

‘ഡ​യാ​ലി​സി​സ് കെ​ട്ടി​ടം, ഓ​പ​റേ​ഷ​ൻ മു​റി​ക​ൾ, എ​ക്സ്റേ റൂം, ​ഫാ​ർ​മ​സി എ​ന്നി​വ പോ​ലും പൂ​ർ​ണ​മാ​യി സൈ​നി​ക നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. രോ​ഗി​ക​ളു​ടെ അ​ടു​ത്തെ​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ​ക്കു​പോ​ലും അ​നു​മ​തി ന​ൽ​കു​ന്നി​ല്ല.നി​ന്ന നി​ൽ​പി​ൽ അ​ന​ങ്ങു​ന്ന ആ​ർ​ക്കെ​തി​രെ​യും വെ​ടി​വെ​ക്കു​ന്ന​തി​നാ​ൽ മ​രു​ന്ന് വാ​ങ്ങാ​ൻ ഫാ​ർ​മ​സി​യി​ലേ​ക്ക് പോ​കാ​ൻ പോ​ലു​മാ​കു​ന്നി​ല്ല’- ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബൂ സാ​ൽ​മി​യ പ​റ​ഞ്ഞു. ​

Tags:    
News Summary - Israel Palestine Conflict: Al-Shifa building destroyed, people taken to unknown areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.