‘അൽ ശിഫ ഇപ്പോൾ ആശുപത്രിയല്ല, വലിയ ജയിലും കൂട്ടശവക്കുഴിയും’

ഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ഹോസ്പിറ്റൽ ഇപ്പോൾ വലിയ ജയിലും കൂട്ടശവക്കുഴിയുമാണെന്ന് ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ. ആശുപത്രി കോമ്പൗണ്ടിൽ നിലവിൽ രോഗികളും അഭയാർഥികളുമടക്കം 7,000 പേരുണ്ടെന്നും ജീവനക്കാർ ഇപ്പോഴും രോഗികളെ തങ്ങളാലാവും വിധം പരിചരിക്കുന്നുണ്ടെന്നും അദ്ദേഹം അൽ ജസീറയോട് പറഞ്ഞു. എന്നാൽ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ടായിരുന്നവരെല്ലാം ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

“നമ്മുടെ കൈയിൽ ഒന്നുമില്ല. വൈദ്യുതിയില്ല, ഭക്ഷണമില്ല, വെള്ളമില്ല. ഓരോ നിമിഷം കഴിയുന്തോറും ഓരോ ജീവൻ നഷ്ടപ്പെടുന്നു. ഒറ്റരാത്രികൊണ്ട് ഞങ്ങൾക്ക് 22 പേരെ നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രി ഉപരോധത്തിലാണ്. ആശുപത്രിയിൽനിന്ന് പോകാൻ ഇസ്രായേൽ അധിനിവേശ ​സേനയോട് ജീവനക്കാർ അഭ്യർഥിച്ചെങ്കിലും അവർ അത് ചെവി​ക്കൊണ്ടില്ല’ -സാൽമിയ പറഞ്ഞു. “ഇതൊരു യുദ്ധക്കുറ്റമാണ്. പൂർണാർഥത്തിലുള്ള യുദ്ധക്കുറ്റം” -അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം തുടങ്ങിയത് മുതൽ തു​ട​ർ​ച്ച​യാ​യി ഉൗണും ഉ​റക്കവുമില്ലാതെ ജോ​ലി​യെ​ടു​ക്കു​ന്ന ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രുമാണ് അൽശിഫയിലുള്ളത്. എന്നാൽ, ഇപ്പോൾ ഇസ്രായേലി​െൻറ തോക്കിൻമുനയിൽ ശ്മ​ശാ​ന മൂ​ക​തയിലാണ് ഇവിടം. വൈദ്യുതിയില്ലാത്തതിനാൽ ഐ.സി.യുവിലും നവജാത ശിശു വിഭാഗത്തിലും നൂ​റു​ക​ണ​ക്കി​ന് പേരാണ് മരിച്ചുവീണത്. ഇതിനുപുറമേയാണ് ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ എണ്ണം. ഇവരുടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കം ചെ​യ്യാ​ൻ പോ​ലും ഇ​സ്രാ​യേ​ൽ സൈ​ന്യം അ​നു​വ​ദി​ക്കു​ന്നി​ല്ല.

ഗ​സ്സ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലു​തു​മാ​യ ആ​ശു​പ​ത്രി​യു​ടെ കോ​മ്പൗ​ണ്ടി​ലേ​ക്ക് ആ​രെ​യും ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ക​ഴി​ഞ്ഞ ബുധനാ​ഴ്ച മു​ത​ൽ സൈ​ന്യം ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ൽ ഹ​മാ​സ് പോ​രാ​ളി​ക​ളു​ടെ ക​മാ​ൻ​ഡ് സെ​ന്റ​ർ ഉ​ണ്ടെ​ന്ന വ്യാജോരോപണം ഉന്നയിച്ചാണ് ഇ​സ്രാ​യേ​ൽ സൈ​ന്യം ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​വും റെ​യ്ഡും ന​ട​ത്തി​യ​ത്. എന്നാൽ, ഈ ആ​േരാപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾക്ക് ആശുപത്രിയിൽ ​പരിശോധന നടത്തി വസ്തുത ബോധ്യപ്പെടാമെന്നും ഹമാസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതൊക്കെ നിഷ്കരുണം തള്ളിക്കളഞ്ഞാണ് ചികിത്സയിലുള്ളവരെയടക്കം കൊന്നൊടുക്കി ആതുരാലയം നശിപ്പിക്കാൻ ഇസ്രായേൽ മുന്നിട്ടിറങ്ങിയത്.

Tags:    
News Summary - Israel Palestine Conflict: Al-Shifa Hospital is a ‘big prison and mass grave", says director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.