ഗസ്സയിലെ യുദ്ധം ഇനിയും ഏഴ് മാസം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ

തെൽ അവീവ്: ഗസ്സയിലെ യുദ്ധം ഇനിയും ഏഴ് മാസം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ. ദേശീയ സുരക്ഷാഉപദേഷ്ടാവ് സാച്ചി ഹനെഗ്ബിയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വർഷാവസാനം വരെ ഗസ്സയിലെ യുദ്ധം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഹമാസിന്റെ സൈനിക, ഭരണശേഷികൾ ഇല്ലാതാക്കണമെങ്കിൽ ഏഴ് മാസം കൂടി യുദ്ധം ചെയ്യേണ്ടി വരുമെന്നാണ് തങ്ങൾ കണക്ക് കൂട്ടുന്നതെന്ന് ഹനെഗ്ബി പറഞ്ഞു. ഗസ്സയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുന്നതിനിടെയാണ് ഹനെഗ്ബിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. യു.എസും ഇസ്രായേലിന്റെ മറ്റ് അടുത്ത സഖ്യരാജ്യങ്ങളും യുദ്ധത്തിൽ വലിയ രീതിയിൽ സിവിലിയൻമാർക്ക് ജീവൻ നഷ്ടമാകുന്നതിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

റഫയിലെ ഇസ്രായേൽ ആക്രമണത്തെയും വക്താവ് ന്യായീകരിച്ചു. ഹമാസ് ഭരണമേറ്റെടുത്തത് മുതൽ ഈജിപ്തുമായി അതിർത്തി പ​ങ്കിടുന്ന ഗസ്സയിലെ ഭാഗങ്ങൾ കള്ളക്കടത്തിന്റെ കേന്ദ്രമായിി മാറി. തങ്ങളുടെ അതിർത്തികൾ ലംഘിക്കപ്പെട്ടതിനാലാണ് ആക്രമണം നടത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റ​ഫ​യി​​ൽ സു​ര​ക്ഷി​ത​മെ​ന്ന് നി​ശ്ച​യി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലെ ത​മ്പു​ക​ളി​ൽ ബോം​ബു​വ​ർ​ഷം ഇസ്രായേൽസേന തുടരുകയാണ്. ഏ​റ്റ​വു​മൊ​ടു​വി​ലെ ആ​ക്ര​മ​ണ​ത്തി​ൽ 13 സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ൽ റ​ഫ​യി​ലെ താ​മ​സ കെ​ട്ടി​ടം ത​ക​ർ​ത്തു.

ഇ​വി​ടെ​യ​ട​ക്കം 15 പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. റ​ഫ​യി​ൽ സൈ​നി​ക വി​ന്യാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ സൂ​ച​ന​യാ​യി കൂ​ടു​ത​ൽ ടാ​ങ്കു​ക​ൾ എ​ത്തി​യ​തി​നി​ടെ​യാ​ണ് നി​ർ​ത്താ​തെ കൂ​ട്ട​ക്കൊ​ല.

Tags:    
News Summary - Israel says war on Gaza likely to last another seven months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.