ഗസ്സ: ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് ഗസ്സയിൽ ആയിരങ്ങളെ പട്ടിണിക്കിട്ട് കൊല്ലാനാണ് ഇസ്രായേൽ നീക്കമെന്ന് കെനിയ ആസ്ഥാനമായ സന്നദ്ധ സംഘടന കൂട്ടായ്മയായ ഓക്സ്ഫാം. ഗസ്സയിൽ സാധാരണ എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ രണ്ടു ശതമാനം മാത്രമാണ് യുദ്ധം തുടങ്ങിയശേഷം വിതരണം ചെയ്തതെന്നും കൂട്ടായ്മ പറയുന്നു.
ഗസ്സയിലെ 50,000ത്തോളം ഗർഭിണികൾ ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണെന്നും പ്രതിദിനം പിറക്കുന്ന 150ഓളം കുഞ്ഞുങ്ങൾക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും യു.എൻ പോപ്പുലേഷൻ ഫണ്ട് പ്രതിനിധി ഡൊമിനിക് അലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.