സിറിയയിലെ ഡമസ്കസിൽ ഇസ്രായേൽ ആക്രമണം; ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു

ഡമസ്കസ്: സിറിയയിലെ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. സിറിയയിലെ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്.

ഡമസ്കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രായേൽ സേന ആക്രമണം നടത്തിയത്. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള വ്യക്തിയായിരുന്നു സഈദ് റാസി മൗസവി. 1980 മുതൽ മൗസവി ഈ ചുമതല വഹിച്ചു വരികയായിരുന്നുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

നിരവധി തവണ ഇസ്രായേൽ വധിക്കാൻ ശ്രമിച്ച ആളാണ് മൗസവി. 2020 അമേരിക്കൻ സൈന്യം വധിച്ച ഇറാൻ സൈനിക ഓഫീസർ ഖാസിം സുലൈമാനിയുടെ പിൻഗാമിയായാണ് മൗസവി അറിയപ്പെടുന്നത്.

അതേസമയം, സേന ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിന് ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ താക്കീത് നൽകി. ഇസ്രായേലിന്‍റെ വേവലാതിയും കഴിവില്ലായ്മയുമാണ് വധത്തിന് പിന്നിലെന്നും പ്രസിഡന്‍റ് ഇബ്രാഹിം റഈസി ചൂണ്ടിക്കാട്ടി.

ഗസ്സയിലെ ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യ മുഴുവൻ വ്യാപിക്കുമോ എന്ന ആശങ്കക്കിടയിലാണ് ഡമസ്കസിലെ ആക്രമണം.

Tags:    
News Summary - Israeli air strike in Syria kills top Iranian military adviser Sayyed Razi Mousavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.