ഗസ്സ സിറ്റി: അൽ ജസീറ അറബിക് ചാനൽ ഗസ്സ ബ്യൂറോ മേധാവി വാഇൽ അൽ ദഹ്ദൂഹിന്റെ കുടുംബവും ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിൽ തെക്കൻ ഗസ്സയിലെ നുസയ്റാതിലെ അഭയാർഥിക്യാമ്പിനു നേര നടന്ന ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് വാഇലിന്റെ ഭാര്യയും, സ്കൂൾ വിദ്യാർഥിയായ മകനും, ഏഴു വയസ്സുകാരി മകളും ഉൾപ്പെടെ കുടുംബം കൊല്ലപ്പെട്ടത്.
ഇസ്രായേൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ സുരക്ഷ കണക്കിലെടുത്ത് കുടുംബത്തെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിൽ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെടുകയും ഏതാനും പേർ പരിക്കുകളോടെ രക്ഷപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട ചെയ്തു.
അൽ ജസീറ അറബിക് ചാനലിനു വേണ്ടി യുദ്ധമുഖത്ത് റിപ്പോർട്ടിങ്ങിൽ സജീവമായിരുന്നു വാഇൽ. കഴിഞ്ഞ ദിവസം തത്സമയം റിപ്പോർട്ട് ചെയ്ത മേഖലയിൽ നടന്ന വ്യോമാക്രമണത്തിനിടെ ഇദ്ദേഹത്തിന് നിസ്സാര പരിക്കുകൾ പറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.