അൽഹബ്ബരിയ: തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ ഒരാളും മരിച്ചു.
ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് വ്യോമാക്രമണം. ചൊവ്വാഴ്ച അർധരാത്രി ഇസ്‍ലാമിക് എമർജൻസി ആൻഡ് റിലീഫ് കോർപ്സിന്റെ ഓഫിസിന് നേരെയാണ് ആക്രമണം നടന്നത്.
മണിക്കൂറുകൾക്കു ശേഷം, വടക്കൻ ഇസ്രായേലി നഗരമായ കിര്യത് ഷ്മോനയിലും അവിടെയുള്ള സൈനിക താവളത്തിനും നേരെ ബുധനാഴ്ച രാവിലെ ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹിസ്ബുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.