ഗസ്സ സിറ്റി: വടക്കൻ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. Israeli attack in Beit Lahiaയിലാണ് ആക്രമണമുണ്ടായതെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. മൃതദേഹങ്ങൾ ഖാൻ യൂനിസിൽ ഖബറടക്കുന്നതിനായി നാസ്സർ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.
അതേസമയം, വടക്കൻ ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളും മരുന്നും ഇസ്രായേൽ സൈന്യം തടഞ്ഞതിനെ തുടർന്ന് അവിടെയുള്ളവരുടെ ദുരിതം തുടരുകയാണ്. വടക്കൻ ഗസ്സയിൽ സഹായം എത്തിക്കാൻ ആക്രമണം അടിയന്തരമായി നിർത്തിവെക്കണമെന്ന് യു.എൻ റിലീഫ് ഏജൻസി മേധാവി ഫിലിപ്പ് ലസാരിനി ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് സൈനിക കടന്നുകയറ്റം ഉണ്ടായശേഷം രണ്ടര ലക്ഷത്തിലേറെ വരുന്ന സഹായങ്ങളാണ് തടഞ്ഞതെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫിസ് കുറ്റപ്പെടുത്തി.
രണ്ടു ദിവസത്തിനിടെ 115 ഫലസ്തീനികൾ കൊല്ലപ്പെടുകയും 487 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 42,718 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരുടെ എണ്ണം 100,282 ആയി ഉയരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.