സൻആ: ഏദൻ കടലിടുക്കിൽ ഇസ്രായേലിന്റെ ചരക്കുകപ്പൽ ആയുധധാരികൾ റാഞ്ചിയതായി അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥൻ. ‘സെൻട്രൽ പാർക്ക്’ എന്ന കപ്പൽ ഇസ്രായേലി ഉടമസ്ഥതയിലുള്ള ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനു കീഴിലുള്ളതാണ്.
റാഞ്ചലിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഫോസ്ഫോറിക് ആസിഡുമായി പോകുകയായിരുന്ന കപ്പലിൽ 22 ജീവനക്കാരാണുള്ളത്.
ഇന്ത്യ, റഷ്യ, വിയറ്റ്നാം, ബൾഗേറിയ, ജോർജിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ജീവനക്കാർ. ഇവരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്ന് സോഡിയാക് കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.