ഗസ്സയിൽ ഭക്ഷണത്തിന് അകമ്പടി പോയ 12 പേരെ ഇസ്രായേൽ കൊന്നു

ഗസ്സ: 434 ദിവസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിനും വ്യാപക നശീകരണത്തിനും ഇടയിൽ, പട്ടിണികിടക്കുന്ന ഗസ്സക്കാർക്ക് ഭക്ഷണവുമായി പോയ സംഘത്തിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. സഹായ വസ്തുക്കളുമായി പോയ ട്രക്കിന് അകമ്പടി സേവിച്ച ഫലസ്തീൻ സുരക്ഷാ ഗാർഡുകൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. 12 പേർ കൊല്ലപ്പെടുകയും ഡസൻകണക്കിന് പേർക്ക് പരിക്കേറ്റൽക്കുകയും ചെയ്തതായി സംഭവസ്ഥലത്തുനിന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഖാൻ യൂനിസിന് പടിഞ്ഞാറ് ഭാഗ​ത്തേക്ക് പോവുകയായിരുന്ന സഹായ സംഘത്തിന്റെ വാഹനത്തിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ കൊടും പട്ടിണിയിലായ മനുഷ്യരെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് പുതിയ ആക്രമണം. ഞായറാഴ്ച രാത്രി റഫയിൽ ഭക്ഷണം വാങ്ങാൻ വരിനിൽക്കുന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 10 ഫലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ഗസ്സ സിറ്റിയിലെ താമസസ്ഥലത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. ഗസ്സയിൽ ഇതിനകം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 44,805 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 106,257 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    
News Summary - Israeli drone attack on Gaza aid convoy kills 12 as hunger crisis deepens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.