കിഴക്കൻ ജറുസലേമിലെ അൽ ജസീറ ഓഫീസിൽ ഇസ്രായേൽ റെയ്ഡ്; ഉപകരണങ്ങൾ പിടിച്ചെടുത്തു

തെൽ അവീവ്: അൽ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകൾക്ക് പ്രവർത്തനാനുമതി വിലക്കിയതിന് പിന്നാലെ ഓഫീസിൽ ഇസ്രായേൽ റെയ്ഡ്. ചാനലിന്‍റെ അധിനിവേശ കിഴക്കൻ ജറുസലേമിലെ ഓഫീസിലാണ് ഇസ്രായേൽ പൊലീസ് റെയ്ഡ് നടത്തിയത്. കാമറ, കമ്പ്യൂട്ടർ, ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.

ഇസ്രായേലിൽ അൽ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകൾക്കാണ് ഇസ്രായേൽ മന്ത്രിസഭ പ്രവർത്തനാനുമതി വിലക്കിയത്. 45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും പിന്നീട് ഇത് സ്ഥിരമാക്കാനാണ് ധാരണയെന്നാണ് റിപ്പോർട്ട്.

ഉള്ളടക്കം സംപ്രേഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് മാത്രമല്ല, ഓഫിസ് പൂട്ടി റിപ്പോർട്ടർമാരെ പുറത്താക്കാനും ഫോണും കമ്പ്യൂട്ടറുകളും ഉൾപ്പെടെ ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. അൽ ജസീറ വെബ്സൈറ്റിനും ഇസ്രായേലിൽ നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം, ഇസ്രായേൽ മന്ത്രിസഭ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ലോകത്ത് ഉയരുന്നത്. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തി. വിവിധ രാജ്യങ്ങളും അപലപിച്ചു. ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ച് മൂന്ന് ദിവസം തികയും മുമ്പാണ് നടപടി.

ഗസ്സയിൽ ഇസ്രായേൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും പുറത്തെത്തിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് അൽ ജസീറയാണ്.

Tags:    
News Summary - Israeli police raid Al Jazeera’s offices in occupied East Jerusalem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.