വെസ്റ്റ് ബാങ്ക് ഗ്രാമം തകർത്ത് കുടിയേറ്റക്കാരുടെ താണ്ഡവം; ഫലസ്തീനി കൊല്ലപ്പെട്ടു

റാമല്ല: വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാർ നടത്തിയ അതിക്രമങ്ങളിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമങ്ങളിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതിന് തൊട്ടുപിറകെയാണ് അൽമുഗയ്യിർ ഗ്രാമത്തിൽ വീടുകൾ തകർത്തും കാറുകൾ കത്തിച്ചും കുടിയേറ്റക്കാർ അതിക്രമം നടത്തിയത്. ​

വെള്ളിയാഴ്ച രാത്രിയോടെ യെഷ് ദിൻ എന്ന തീവ്ര സംഘടനയിലെ അംഗങ്ങൾ ഗ്രാമത്തിൽ ഇരച്ചുകയറുകയായിരുന്നു. കുടിയേറ്റ കുടുംബത്തിലെ 14 കാരനെ കഴിഞ്ഞ ദിവസം പ്രദേശത്ത് കാണാതായിരുന്നു. ബാലനെ തിരഞ്ഞ് എത്തിയെന്ന പേരിലായിരുന്നു അക്രമം.

വെസ്റ്റ് ബാങ്കിൽ അടുത്തിടെ ഫലസ്തീനികൾക്കെതിരെ കുടിയേറ്റക്കാർ നടത്തുന്ന കടന്നുകയറ്റങ്ങൾ എല്ലാ പരിധികളും ലംഘിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് അൽമുഗയ്യിറും ചാമ്പലാക്കിയത്.

Tags:    
News Summary - Israeli Settler Raids in Occupied West Bank Result in Death of Palestinian Man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.