ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു, ആയിരങ്ങൾ കുടുങ്ങി കിടക്കുന്നു

ഗസ്സ: വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഗസ്സ സിവിൽ ഡിഫൻസ് ഏജൻസിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. ഏജൻസിയുടെ വക്താവ് മഹമുദ് ബസൽ രാത്രി 9.40നാണ് ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആക്രമണത്തിൽ മരിച്ചുവെന്ന് മഹമുദ് ബസൽ പറഞ്ഞു.

അതേസമയം, ആക്രമണം സംബന്ധിക്കുന്ന വാർത്ത ഏജൻസിയായ എ.എഫ്.പിയുടെ ചോദ്യങ്ങൾക്ക് ഇസ്രായേൽ മറുപടി നൽകിയിട്ടില്ല. ഗസ്സ മുനമ്പിൽ വെള്ളിയാഴ്ച മാത്രം 54 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. ജബലിയയിൽ ഉൾപ്പടെ ആക്രമണം നടത്തിയ വിവരം ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രായേൽ ആക്രമണം നടത്തിയ ക്യാമ്പിൽ ആയിരക്കണക്കിനാളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ക്യാമ്പിനുള്ളിൽ നിന്നും ഒരാളേയും പുറത്തേക്ക് വരാൻ സമ്മതിക്കുന്നി​ല്ല. ഇതിന് ശ്രമിക്കുന്നവരെ വെടിവെക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Israeli strikes kill dozens in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.