റോം: കുടുംബ വേരുകൾ പരിഗണിച്ച് അർജന്റീന പ്രസിഡന്റിന് പൗരത്വം നൽകിയ ഇറ്റലിയുടെ നടപടി വിവാദമായി. ഹാവിയർ മിലെയ്ക്കാണ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി പൗരത്വം നൽകിയത്.
നടപടിയെ വിമർശിച്ച് രാജ്യത്തെ പ്രതിപക്ഷവും സമൂഹമാധ്യമങ്ങളും രംഗത്തെത്തി. കുടിയേറ്റക്കാരുടെ ഇറ്റലിയിൽ ജനിച്ച കുട്ടികൾക്ക് നൽകാത്ത ആനുകൂല്യമാണ് അർജന്റീന പ്രസിഡന്റിന് നൽകുന്നതെന്ന് അർജന്റീനയിലെ പ്രതിപക്ഷം വിമർശിച്ചു.
പൗരത്വത്തിനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നവരോടുള്ള വിവേചനമാണ് തീരുമാനമെന്ന് ഇറ്റാലിയൻ പാർലമെന്റംഗം റിക്കാർഡോ മാഗി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.