വാഷിങ്ടൺ: 2020 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ഡോണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി മകൾ ഇവാൻക. പിതാവിന്റെ തെറ്റായ അവകാശവാദങ്ങൾ താൻ വിശ്വസിക്കുന്നില്ലെന്ന് ഇവാൻക പറഞ്ഞു. 2021 ജനുവരി ആറിന് കാപ്പിറ്റോളിൽ നടന്ന കലാപം അന്വേഷിക്കുന്ന സമിതിക്ക് മുമ്പാകെയാണ് ഇവാൻക നിലപാട് വ്യക്തമാക്കിയത്.
അറ്റോണി ജനറൽ വില്യം ബാറിനെ താൻ ബഹുമാനിക്കുന്നു. അതുകൊണ്ട് അദ്ദേഹം പറയുന്നത് അംഗീകരിക്കുകയാണെന്ന് ഇവാൻക പറഞ്ഞു. 2020ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടില്ലെന്നായിരുന്നു കണ്ടെത്തലെന്ന് വില്യം ബാർ വ്യക്തമാക്കിയത്. ട്രംപിന്റെ ആരോപണങ്ങളെ അസംബന്ധമെന്നാണ് ബാർ വിശദീകരിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് നടത്തിയ സർവേയിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 58 ശതമാനം അംഗങ്ങളും 2020ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി വിശ്വസിക്കുന്നുവെന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.